ന്യുമോണിയ മാറാന്‍ ഇരുമ്പുകമ്പി ചൂടാക്കി പൊള്ളിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് വീട്ടുകാരുടെ പ്രാകൃതചികിത്സയെത്തുടര്ന്ന് മരിച്ചത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുകമ്പിവച്ച് കുഞ്ഞിനെ നിരവധി തവണ പൊള്ളിച്ചതായി വീട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
രാഗിണി എന്ന കുഞ്ഞാണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞിന്റെ ശരീരത്ത് പൊള്ളലേറ്റ പാടുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.
ഷാഹ്ദോളിൽ ഇത്തരം ആചാരങ്ങൾ വളരെ സാധാരണമാണ്. അതേ വർഷം ഫെബ്രുവരിയിൽ, പട്ടാസി ഗ്രാമത്തിലെ രാഗിണിയുടെ വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കതോട്ടിയ ഗ്രാമത്തിലെ മറ്റൊരു നവജാതശിശു ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് 50ലധികം തവണ പൊള്ളിച്ചതിനെത്തടർന്ന് മരിച്ചു.
English Summary: Iron wire heated and burned to cure pneumonia: tragic end of newborn baby
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.