22 January 2026, Thursday

Related news

January 7, 2026
December 8, 2025
November 15, 2024
August 9, 2024
December 23, 2023
November 14, 2023
October 23, 2023
September 3, 2023
July 27, 2023
May 26, 2023

കര്‍ണാടകയില്‍ ഇനിമുതല്‍ ഹിജാബ് ധരിക്കാം: നിരോധനം നീക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

Janayugom Webdesk
ബംഗളൂരു
December 23, 2023 2:41 pm

കർണാടകയിലെ ഹിജാബ് നിരോധനം നീക്കം ചെയ്ത് സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഹിജാബ് വിലക്കിയുള്ള ഉത്തരവാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നീക്കം ചെയ്തത്. നിങ്ങൾ എന്തു ധരിക്കണമെന്നുള്ളതും എന്തു ഭക്ഷിക്കണമെന്നുള്ളതും തെരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. അക്കാര്യത്തിൽ ഞാനെന്തിന് നിങ്ങളെ തടയണമെന്നും ഹിജാബ് നിരോധനം നീക്കി മുഖ്യമന്ത്രി പ്രതികരിച്ചു. വസ്ത്രങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും സിദ്ധരാമയ്യ വിമർശിച്ചു. 

കർണാടകയിൽ അധികാരത്തിലേറിയതിനു പിന്നാലെ തന്നെ വിവാദമായ ഹിജാബ് നിരോധനം നീക്കുമെന്ന് കോൺഗ്രസ് സർക്കാർ സൂചന നൽകിയിരുന്നു. ഹിജാബ് ധരിച്ചെത്തിയ ആറു വിദ്യാർഥികൾക്ക് ഉഡുപ്പിയിലെ ഗവൺമെന്‍റ് പ്രി യൂണിവേഴ്സിറ്റി കോളെജിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ 2021 ഡിസംബറിലാണ് കർണാടകയിൽ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് സർക്കാർ സ്കൂളുകളിലും പ്രി യൂണിവേഴ്സിറ്റി കോളെജുകളിലും ഹിജാബ് വിലക്കിക്കൊണ്ട് അന്നത്തെ ബിജെപി സര്‍ക്കാര്‍ സർക്കുലർ ഇറക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Hijab can be worn in Kar­nata­ka from now on: Sid­dara­ma­iah gov­ern­ment lifts ban

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.