മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടതോടെ തമിഴ്നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്കി. തേക്കടിയിലെ വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അസി. എന്‍ജിനീയര്‍ ആണ് ഇന്ന് രാത്രി ഏഴു മണിയോടെ അറിയിപ്പ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 21ന് ആണ് 140 അടി ജലനിരപ്പ് പിന്നിട്ടത്. അണക്കെട്ടിലേക്ക് സെക്കന്റില്‍ 1320 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് 300 ഘനയടി വീതം ടണൽ വഴി കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് കൂടിയാല്‍ അണക്കെട്ട് തുറന്നേക്കും.
English Summary;Mullaperiyar:Warning again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.