4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 22, 2024
October 12, 2024
September 10, 2024
September 4, 2024
August 30, 2024
August 29, 2024
August 29, 2024
August 23, 2024
August 16, 2024

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിയും ഗണേഷ് കുമാറും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ വെള്ളിയാഴ്ച

Janayugom Webdesk
തിരുവനന്തപുരം
December 24, 2023 12:23 pm

കോ​ൺ​ഗ്ര​സ്​ എ​സി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി​യി​ലെ ഗ​ണേ​ഷ്​​കു​മാ​ർ എന്നിവർ മന്ത്രിസഭയിലേക്ക്. ഐ​എ​ൻ​എ​ല്ലി​ലെ അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വി​ൽ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്റെ ആന്റണി രാ​ജു എന്നിവര്‍ രാജിവച്ച ഒഴിവിലേക്കാണ് ഇരുവരും മന്ത്രിമാരാകുന്നത്. എൽഡിഎഫ് കൺവീനറായ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെയാണ് ക്ലിഫ് ഹൗസിലെത്തി അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വിലും ആന്റണി രാജുവും രാജി സമർപ്പിക്കുന്നത്. തുടർന്ന് നടന്ന ഇടതുമുന്നണി യോഗമാണ് പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വി​ൽ കൈകാര്യം ചെയ്തിരുന്ന തുറമുഖവകുപ്പ് രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിക്കും ആന്റ​ണി രാ​ജുവിന്റെ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച ഇരുവരും സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും. ര​ണ്ടാം പി​ണ​റാ​യി സർക്കാറിൽ രണ്ടര വർഷത്തെ ധാരണയാണ് പാർട്ടികൾ തമ്മിലുണ്ടായിരുന്നത്. നവംബർ അവസാനമാണ് പുനഃസംഘടന നടക്കേണ്ടിയിരുന്നത്. രണ്ടര വർഷം പൂർത്തിയായപ്പോൾ ത​ന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: Ramachan­dran Kadan­na­pal­li and Ganesh Kumar to the cab­i­net; The swear­ing in is on Friday

You may also like this video

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.