കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിടിയിലായ പ്രതിയെ സഹായിച്ച 2 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അഞ്ച് മാസം പ്രായമുള്ള കുട്ടിയെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരായ ലിജോ, അരുൺ എന്നിവരെയാണ് സർവീസിൽ നിന്നു പിരിച്ചുവിട്ടത്.
കുടുംബശ്രീ വഴി ജോലിയിൽ പ്രവേശിച്ചവരാണ് ഇരുവരും. കേസിലെ പ്രതിയും മുൻ ജീവനക്കാരനുമായ അതിരമ്പുഴ സ്വദേശി അഷറഫിന് ആശുപത്രികളിൽ കയറാൻ അവസരം ഒരുക്കി എന്നും ഇയാളോടൊപ്പം ഇരുവരും ചേർന്ന് ജോലിസമയത്ത് മദ്യപിച്ചിരുന്നതായും ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് രണ്ടുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സംഭവത്തിൽ ആശുപത്രിക്ക് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ. തട്ടിയെടുക്കാൻ ശ്രമിച്ച ആളെ മിനിറ്റുകൾക്കുള്ളിൽ ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇത് സുരക്ഷാ മികവാണെന്നും അധികൃതർ അവകാശപ്പെട്ടു.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റിന് മുന്നിൽ അമ്മയുടെ കയ്യിൽ കിടന്നു ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാൻ നടന്ന ശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുടുംബശ്രീ വഴി ഹൗസ് കീപ്പിങ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് ഇയാളും ജോലിക്ക് എത്തിയത്.
English Summary: Kidnapping incident: Two temporary employees dismissed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.