ഡല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. 500 ന് മുകളിലാണ് നിലവിലെ വായു ഗുണനിലവാര സൂചിക. ഡല്‍ഹിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം മോശമായതോടെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാനിന്റെ സ്റ്റേജ്-3 പ്രകാരം എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ വീണ്ടും നിയന്ത്രണങ്ങള്‍ കഴിഞ്ഞദിവസം മുതല്‍ നടപ്പിലാക്കിയിരുന്നു.
പുതിയ നിയന്ത്രണ പ്രകാരം പാറപൊട്ടിക്കലിനും ഖനനത്തിനും ഉള്‍പ്പെടെ വിലക്ക് ബാധകമാകും. ഇത് രണ്ടാം വട്ടമാണ് ഈ വര്‍ഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കാറ്റിന്റെ ഗതിവേഗം കുറഞ്ഞതും പുകമഞ്ഞ് മൂടിയ അന്തരീക്ഷവും ശൈത്യം പിടിമുറുക്കിയതുമാണ് അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാക്കിയത്. നിലവില്‍ ഒമ്പത് ഡിഗ്രിയാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനില. ഉത്തരേന്ത്യയില്‍ ഇക്കുറി ക്രിസ്മസിനു ശേഷം ശൈത്യം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതി രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
English Summary;Delhi: Pollution is extreme
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.