23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
October 5, 2024
April 27, 2024
December 25, 2023
September 21, 2023
May 19, 2023
January 9, 2023
April 7, 2022
January 19, 2022
December 14, 2021

പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Janayugom Webdesk
പാലക്കാട്
December 25, 2023 1:01 pm

പാലക്കാട് ജില്ലയിലെ കണ്ണാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നാല് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ സംഘം പ്രവര്‍ത്തകരെ ആക്രമിച്ചത്. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ വിനീഷ്, റെനില്‍ എന്നിവര്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്.

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ബ്ലേഡ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണാടി സ്വദേശിയാണ് സംഘത്തില്‍നിന്ന് പണം പലിശയ്‌ക്കെടുത്ത യുവാവ്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുകൂടിയാണ്. മാത്തൂര്‍ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവർ പറയുന്നത്. കാറിലെത്തിയ സംഘം മാരകായുധങ്ങളുമായെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Palakkad Con­gress work­ers were hacked

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.