അടുത്തമാസം 16 ദിവസം രാജ്യത്ത് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനമായിരിക്കില്ല. കേരളത്തില്‍ പത്തുദിവസമാണ് ബാങ്ക് അവധി. പ്രാദേശിക, ദേശീയ അവധികള്‍ ഉള്‍പ്പെടെയാണ് 16 ദിവസം ബാങ്കുകള്‍ക്ക് അവധി ദിനമായിരിക്കുക.
സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് ജനുവരിയില്‍ മൊത്തം 16 അവധികള്‍ വരുന്നുണ്ട്. ഞായറാഴ്ചകളും രണ്ടാം ശനി, നാലാം ശനി, ന്യൂ ഇയര്‍ ഡേ, റിപ്പബ്ലിക് ദിനം ഉള്‍പ്പെടെയാണ് അവധി നല്‍കിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക അവധികളില്‍ വ്യത്യാസമുണ്ടാകും.
ജനുവരി 01 പുതുവത്സര ദിനം,
ജനുവരി 07 ഞായര്‍,
ജനുവരി 11 മിഷനറി ദിനം (മിസോറാം),
ജനുവരി 12 സ്വാമി വിവേകാനന്ദ ജയന്തി (പശ്ചിമ ബംഗാള്‍),
ജനുവരി 13 രണ്ടാം ശനിയാഴ്ച,
ജനുവരി 14 ഞായര്‍,
ജനുവരി 15 പൊങ്കല്‍/തിരുവള്ളുവര്‍ ദിനം (തമിഴ്നാട്, ആന്ധ്രാപ്രദേശ്), ജനുവരി 16 തുസു പൂജ (പശ്ചിമ ബംഗാള്‍, അസം),
ജനുവരി 17 ഗുരു ഗോവിന്ദ് സിംഗ് ജയന്തി,
ജനുവരി 21 ഞായര്‍,ജനുവരി 23 നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി, ജനുവരി 25 സംസ്ഥാന ദിനം (ഹിമാചല്‍ പ്രദേശ്),
ജനുവരി 26 റിപ്പബ്ലിക് ദിനം,
ജനുവരി 27 നാലാം ശനി,
ജനുവരി 28 ഞായര്‍,
ജനുവരി 31 മീ-ഡാം-മീ-ഫി (ആസാം) എന്നിങ്ങനെയാണ് അവധികളെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.