18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
October 20, 2024
October 8, 2024
July 13, 2024
July 2, 2024
July 1, 2024
June 26, 2024
June 26, 2024
June 25, 2024
June 24, 2024

2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ലോക്സഭയിലേക്കുള്ള അവസാനമത്സരമായിരിക്കുമെന്ന് ശശി തരൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2023 5:07 pm

2024ലെ ലോക്സഭാ തെര‍ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അതു തന്റെ ലോക്സഭയിലേക്കുള്ള അവസാന മത്സരമായിരിക്കുമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതു തന്റെ അവസാന മത്സരമായിരിക്കുമെന്നു അദ്ദേഹം പറയുന്നില്ല. സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ച മുഖ്യമന്ത്രിയാകാനുളള തരൂരിന്റെ ശ്രമം തുടങ്ങിയിട്ട് നാളെറെയായി. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ അംഗീകരിക്കുന്നില്ല.

അവര്‍ അദ്ദേഹത്തെ സംസ്ഥാന രാഷട്രീയത്തില്‍ അടുപ്പിക്കുന്നുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ശശിതരൂരിന്റെ ഈ അഭിപ്രായം ഗ്രൂപ്പുകള്‍ വളരെ കരുതലോയെടാണ് കാണുന്നത്. പലസ്തീന്‍— ഇസ്രയേല്‍ യുദ്ധത്തില്‍ അദ്ദേഹം നടത്തിയ ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്നാണ് ശശി തരൂര്‍ പറയുന്നത്. എന്നാല്‍ എംപി എന്ന നിലയില്‍ ചെയ്യാവുന്ന കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് മത്സരിച്ചാലും വിജയം തനിക്കായിരിക്കുമെന്നും ഒരു ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ തരൂര്‍ അവകാശപ്പെട്ടുതിരുവനന്തപുരത്തുനിന്ന് വീണ്ടും മത്സരിക്കാന്‍ തയ്യാറാണ്. 

പക്ഷേ ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. എന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടാവ്ഡ ഞാന്‍ മത്സരിക്കും. അങ്ങനെയെങ്കില്‍ ലോക്സഭയിലേക്കുള്ള എന്റെ അവസാനത്തെ മത്സരമായിരിക്കുമത്’, ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്തുനിന്നും മത്സരിച്ചാലോ എന്ന ചോദ്യത്തിന് മോദി തനിക്കെതിരെ മത്സരിച്ചാലും താന്‍ തന്നെ ജയിക്കുമെന്നായിരുന്നു തരൂരിന്റെ മറുപടി. എന്നെ മാറ്റണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള അധികാരമുണ്ട്. അല്ലാതെ ഞാന്‍ ആര്‍ക്കെതിരെയാണ് മത്സരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാകരുത് അത്’, തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ആദ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് ഇതുവരെ നടന്നിട്ടില്ല. ഇനിയത് ജനങ്ങളാണ് തീരുമാനിക്കേണ്ടത് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയിലേക്ക് മത്സരിക്കുമോ എന്നു ചോദിച്ചപ്പോള്‍ നിലവില്‍ തന്റെ ശ്രദ്ധ ലോക്സഭാ തിരഞ്ഞെടുപ്പിലാണെന്നും ആ സമയത്തെ സാഹചര്യമനുസരിച്ച് നോക്കാമെന്നുമായിരുന്നു മറുപടി. മുമ്പ് നേതാക്കളായ വിഎം സുധീരനും, ടി എന്‍ പ്രതാപനും മത്സരിക്കില്ലെന്ന് പറഞിട്ട് വീണ്ടും മത്സരിച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ചൂണ്ടികാണിക്കുന്നു

Eng­lish Summary:
Shashi Tha­roor says that if he con­tests the 2024 elec­tions, it will be his last con­test for the Lok Sabha

You may also like this vidoe:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.