22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 15, 2024
November 15, 2024
November 14, 2024

20 സീറ്റിലും എല്‍ഡിഎഫ് വിജയം ലക്ഷ്യം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
December 29, 2023 8:22 am

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 20 സീറ്റും എല്‍ഡിഎഫ് വിജയിക്കണമെന്നതാണ് സിപിഐയുടെ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ശേഷിയും സമാഹരിച്ച് രംഗത്തിറങ്ങും. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തായ ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയേ മതിയാവൂ.

അതിന് ശേഷമുള്ള സര്‍ക്കാര്‍ നിശ്ചയമായും ഇന്ത്യ സഖ്യത്തിന്റേതായിരിക്കും. ബിജെപിയുടെ പ്രലോഭനങ്ങളില്‍ വീഴാത്ത എംപിമാര്‍ ഇവിടെ നിന്ന് വിജയിക്കണം. ആ ഉറപ്പ് ഇടതുപക്ഷ അംഗങ്ങളെ സംബന്ധിച്ച് മാത്രമാണ്. ഉറങ്ങാന്‍ പോകുമ്പോള്‍ കോണ്‍ഗ്രസും ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ബിജെപിയുമാകുന്ന പ്രവണത ഗാന്ധി- നെഹ്രു മൂല്യങ്ങളെ മറന്നുകൊണ്ട് ഒരു കാലഘട്ടം മുഴുവനും കോണ്‍ഗ്രസ് കാണിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ മതേതര മൂല്യങ്ങളുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കി ബാബറി പള്ളിയുടെ സ്ഥാനത്ത് അമ്പലം പണിത് അതിന്റെ ഉദ്ഘാടനവേളയിലേക്ക് ക്ഷണിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത് തള്ളിക്കളഞ്ഞു. വര്‍ഗീയ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ മതഭേദം വളര്‍ത്തി വോട്ട്പിടിക്കല്‍ എന്ന രാഷ്ട്രീയ കൗശലമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ക്ഷണം നിരസിക്കുവാന്‍ സാധിക്കുന്നില്ല. മഹാത്മാഗാന്ധി-നെഹ്രു എന്നിവരുടെ പാര്‍ട്ടിയാണെങ്കില്‍ പതര്‍ച്ച പാടില്ല. കോണ്‍ഗ്രസ് അതിന്റെ യഥാര്‍ത്ഥമായ തത്വങ്ങളെ മറന്ന് പോയതുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപി ആയി മാറുന്നത്.

അതിനാല്‍ ഇന്ത്യ സഖ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങള്‍ക്ക് ആത്യന്തികമായ വിജയം ഉണ്ടാകണമെങ്കില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞടുക്കപ്പെടുന്ന 20 എംപിമാരും ഇടതുപക്ഷത്തുനിന്നുള്ളവരായിരിക്കണം. ആ കാഴ്ചപ്പാടില്‍ വരും ദിനങ്ങളില്‍ എല്ലാ ശക്തികളുടെയും കൂടെ കൈകോര്‍ത്ത് എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് നിറവേറ്റും. കേരളത്തിലെ ഗവര്‍ണര്‍ ആ പദവിയുടെ ഭരണഘടനാപരമായ കടമയെപ്പറ്റി അറിയാത്ത ആളായി മാറിയിരിക്കുന്നു. ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള പരക്കംപാച്ചിലില്‍ അദ്ദേഹം എവിടംവരെ സഞ്ചരിക്കുമെന്ന് പറയുവാന്‍ സാധിക്കില്ല.

ഗവര്‍ണര്‍ പദവി തന്നെ അനാവശ്യമാണെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. കൊളോണിയല്‍ വാഴ്ചയുടെ അവശിഷ്ടമാണത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍മാരെ വാഴിക്കുന്നത് അനാവശ്യമാണ്. വയനാട് സീറ്റില്‍ സിപിഐ മത്സരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുത്തു.

ബിജെപിക്കെതിരെ രാഷ്ട്രീയ ക്യാമ്പയിന്‍

പാര്‍ലമെന്ററി വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി രാഷ്ട്രീയത്തിന് മുന്നില്‍ ഇന്ത്യ തോല്‍ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിപിഐ രാഷ്ട്രീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയ ചട്ടുകമാക്കുന്ന രീതിയെയും രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫിസ് ആക്കുന്ന ഏര്‍പ്പാടിനെയും ക്യാമ്പയിനിലൂടെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: LDF aims to win all 20 seats: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.