15 December 2025, Monday

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
December 29, 2023 10:33 am

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം. 1960–70 കാലങ്ങളിലെ ഇന്ത്യയുടെ മികച്ച വിങ് ബാക്കായി നിലകൊണ്ടിരുന്ന പ്രബീര്‍, 1974‑ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

സന്തോഷ് ട്രോഫിയില്‍ ഈസ്റ്റ് ബംഗാളിനെയും ഈസ്‌റ്റേണ്‍ റെയില്‍വേയെയും പ്രതിനിധാനം ചെയ്ത് കളിച്ചിട്ടുണ്ട്. 1970കളില്‍ കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗ്, ഐഎഫ്എ. ഷീല്‍ഡ്, ഡ്യുറണ്ട് കപ്പ്, റോവേഴ്‌സ് കപ്പ്, ഡിസിഎം ട്രോഫി, ബൊര്‍ദൊലോയ് ട്രോഫി എന്നിവ നേടിയ ഈസ്റ്റ് ബംഗാള്‍ ടീമില്‍ അംഗമായിരുന്നു.

Eng­lish Sum­ma­ry: for­mer india defend­er pra­bir majum­dar pass­es away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.