അനാഥരായ രണ്ട് ആൺകുട്ടികളുടെ സംഘർഷം നിറഞ്ഞ ജീവിത കഥ അവതരിപ്പിക്കുകയാണ് കുമ്പാരി എന്ന തമിഴ് ചിത്രം. ആക്ഷൻ വിത്ത് കോമഡി ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ രചനയും, സംവിധാനവും കെവിൻ ജോസഫ് നിർവ്വഹിക്കുന്നു. റോയൽ എൻ്റർപ്രൈസസിൻ്റെ ബാനറിൽ ടി. കുമാരദാസ് നിർമ്മിക്കുന്ന ഈ ചിത്രം തന്ത്രമീഡിയ ജനുവരി 5‑ന് തീയേറ്ററിലെത്തിക്കും.
അനാഥരായ അരുണും ജോസഫും വളർന്നു വന്നപ്പോൾ നാടിൻ്റെ രക്ഷകരായി അവർ മാറി.ദർശിനി എന്ന പെൺകുട്ടിയുടെ ഒരു പ്രാങ്ക് ഷോ ഇവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. സോഷ്യൽ മീഡിയയിൽ അതോടെ അരുണും കൂട്ടുകാരനും വൈറലാകുന്നു. ഇതിനിടയിൽ ദർശിനിക്ക് അരുണിനോട് പ്രണയം മൂത്തു. ദർശിനിയുടെ സഹോദരൻ ഇതിനെ എതിർത്തു.ജോസഫ് ഈ പ്രണയത്തിന് എല്ലാ പിന്തുണയും നൽകി. അതോടെ ഈ ചെറുപ്പക്കാരുടെ ജീവിതം സംഘർഷഭരിതമായി.
അരുൺ ആയി വിജയ് വിശ്വയും,ജോസഫ് ആയി നലീഫും, ദർശിനി ആയി മഹാന സഞ്ജീവിയും, ദർശിനിയുടെ ചേട്ടൻ ആയി ജോൺ വിജയും വേഷമിടുന്നു.
റോയൽ എന്റെർപ്രൈസ്സസിന്റെ ബാനറിൽ ടി. കുമാരദാസ് നിർമ്മിക്കുന്ന കുമ്പാരി രചന, സംവിധാനം — കെവിൻ ജോസഫ് ‚ഛായാഗ്രഹണം — പ്രസാദ് ആറുമുഖം ‚എഡിറ്റിംഗ് — ടി.എസ്.ജയ്, കലാ സംവിധാനം ‑സന്തോഷ് പാപ്പനംകോട് ‚ഗാനരചന ‑വിനോദൻ, അരുൺ ഭാരതി, സിർകാളിസിർപ്പി, സംഗീതം — ജയപ്രകാശ്, ജയദീൻ, പ്രിത്വി, ആലാപനം ‑അന്തോണി ദാസ്, ഐശ്വര്യ, സായ് ചരൺ, നൃത്തം — രാജു മുരുകൻ, സംഘട്ടനം — മിറാക്കിൾ മൈക്കിൾ, മിക്സിങ് — കൃഷ്ണ മൂർത്തി, എഫക്ട്- റാണ്ടി ‚കളറിസ്റ്റ് ‑രാജേഷ്, പി. ആർ .ഒ- അയ്മനം സാജൻ,ഡിസൈൻ — ഗിട്സൺ യുഗ, വിതരണം — തന്ത്രമീഡിയ.
വിജയ് വിശ്വ, നലീഫ്ജിയ, മഹാനസഞ്ജിവിനി, ജോൺ വിജയ്, ജയ്ലർശരവണൻ, ചാംസ്, മധുമിത, സെന്തി കുമാരി, കാതൽ സുകുമാർ ‚ബിനോജ് കുളത്തൂർ എന്നിവർ അഭിനയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.