18 December 2025, Thursday

Related news

December 9, 2025
December 3, 2025
November 19, 2025
November 9, 2025
October 26, 2025
October 21, 2025
October 17, 2025
October 11, 2025
October 6, 2025
October 4, 2025

ജപ്പാനിൽ സുനാമി; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

Janayugom Webdesk
ടോകിയോ
January 1, 2024 4:03 pm

ജപ്പാനിൽ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. വടക്കൻ-മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അടിയന്തര പലായന മുന്നറിയിപ്പുകൾ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇഷികാവ, നിഗറ്റ, ടോയാമ എന്നിവിടങ്ങളിൽ ശക്തമായ തിരയടിക്കുന്നത്. അഞ്ച് മീറ്ററോളം ഉയരത്തിൽ തിരയടിച്ചെന്നാണ് റിപ്പോർട്ട്. ട്രെയിൻ സർവീസുകൾ നിർത്തുകയും ഹൈവേകൾ അടക്കുകയും ചെയ്തു. 

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും കൂടുതൽ ശക്തമായ ഭൂകമ്പങ്ങളും സുനാമി തിരമാലകളും ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Eng­lish Summary;Tsunami in Japan; Warn­ing to the people
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.