14 February 2026, Saturday

Related news

February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 22, 2026
January 8, 2026

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം: നാലുപേര്‍ വെടിയേറ്റ് മരിച്ചു

Janayugom Webdesk
ഇംഫാല്‍
January 1, 2024 11:19 pm

മണിപ്പൂരില്‍ വംശീയ കലാപം വീണ്ടും രൂക്ഷം. പുതുവര്‍ഷരാവില്‍ നാലുപേര്‍ വെടിയേറ്റ് മരിച്ചു. തൗബാല്‍ ജില്ലയില്‍ ആയുധങ്ങളുമായി എത്തിയ സംഘം നടത്തിയ വെടിവയ്പിലാണ് നാലുപേര്‍ക്ക് ജീവഹാനി സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊല്ലപ്പെട്ടവരെയും അക്രമികളെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രംഗത്തുവന്നു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് നീക്കം ആരംഭിച്ചതായും ജനങ്ങള്‍ സമാധാനം പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, കാക്ക്ചിങ്, ബിഷ്ണുപൂര്‍ എന്നീ ജില്ലകളില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. പ്രതിഷേധിച്ച് തെരുവിലിറങ്ങിയ നാട്ടുകാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. 

അതിര്‍ത്തിഗ്രാമമായ മോറെയും അതീവ സംഘര്‍ഷഭരിതമാണ്. ഇവിടെ കഴിഞ്ഞദിവസം പൊലീസ് ക്യാമ്പിനുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. മോറെയിലെ തുരെല്‍വാംഗ്മ ലെയ്കിയിലെ പൊലീസ് ക്യാമ്പിലേക്ക് തീവ്രവാദികള്‍ ഗ്രനേഡുകള്‍ (ആര്‍പിജി) വര്‍ഷിക്കുകയായിരുന്നു. ഇംഫാല്‍ ഈസ്റ്റിലെ തബോങ്ഖോക്കില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മേയ് മൂന്നിന് ആരംഭിച്ച കുക്കി-മെയ്തി വംശീയ സംഘര്‍ഷങ്ങളില്‍ ഇതുവരെ 200ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 

Eng­lish Summary;Conflict esca­lates in Manipur: Four peo­ple were shot dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.