അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി വ്യക്തമായ തീരുമാനമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചിരിക്കെ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്നനേതാവു കൂടിയായ ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്‌വിന്ദർ സിങ് സുഖു.
രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിന് വിളിച്ചില്ലെങ്കിലും പോകുമെന്നാണ് അദ്ദേഹം പറയുന്നത്. ചടങ്ങിലേക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. ഭഗവാൻ രാമനിൽ പൂർണവിശ്വാസമുണ്ട്. നിശ്‌ചയമായും അയോധ്യയിൽ പോകും. ഉദ്‌ഘാടനത്തിൽ പങ്കെടുക്കും സുഖു കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയോട് പറഞ്ഞു. ഉദ്‌ഘാടനത്തിന് പോകുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക തീരുമാനം വരുംമുമ്പേയാണ് ഹിമാചൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാമക്ഷേത്ര സമിതിയാണ് അയോധ്യയിലേക്ക് ക്ഷണിക്കേണ്ടത്.
ശ്രീരാമന്റെ മൂല്യങ്ങളാണ് ജീവിതത്തിൽ ഉയർത്തിപ്പിടിക്കുന്നത്. ലോകത്തെമ്പാടുമുള്ളവർക്ക് ശ്രീരാമൻ ദൈവമാണ്. ലോകത്തിലെ എല്ലാവരുടേതുമാണ് അദ്ദേഹമെന്ന് പുസ്‌തങ്ങളിൽത്തന്നെ എഴുതിയിട്ടുണ്ട് സുഖു പറഞ്ഞു.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ പ്രസിഡന്റ് സോണിയ ഗാന്ധി, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർരഞ്‌ജൻ ചൗധുരി എന്നിവരെയാണ് രാമക്ഷേത്ര കമ്മിറ്റി ഇതുവരെ ഔദ്യോഗികമായി അയോധ്യയിലേക്ക് ക്ഷണിച്ചത്. ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
നിർബന്ധമായും പോകണമെന്ന നിലപാടിലാണ് ദിഗ്‌വിജയ് സിങ്ങിനെയും കമൽനാഥിനെയുംപോലുള്ള നേതാക്കൾ. അയോധ്യയെ രാഷ്ട്രീയവൽക്കരിച്ച സാഹചര്യത്തിൽ കോൺഗ്രസ് വിട്ടുനിൽക്കണമെന്ന് സാം പിത്രോദയെപ്പോലുള്ളവർ വാദിക്കുന്നു. തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ ജനകീയ വിഷയങ്ങളിലാണ് ചർച്ച വേണ്ടതെന്നും പിത്രോദ പറഞ്ഞു. എന്നാൽ, പിത്രോദയുടേത് കോൺഗ്രസ് നിലപാടല്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്.
English Summary:
Ayodhya Ram Temple Consecration Ceremony; Himachal Chief Minister cut off the Congress leadership
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.