18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024

ട്രക്ക് ഡ്രൈവര്‍മാരുടെ സമരം; വിജയം കണ്ടത് ബഹുജന രാഷ്ട്രീയം

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2024 5:42 pm

ഹിറ്റ് ആന്റ് റണ്‍ നിയമത്തിനെതിരെ രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ ഏകദിന സമരത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. ഡ്രൈവര്‍മാരുടെ സമരം വിജയം കണ്ടത്തിന് പിറകില്‍ പ്രവര്‍ത്തിച്ചതാകട്ടെ ബഹുജന രാഷ്ട്രീയവും. ഐപിസിക്ക് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത അനുസരിച്ച് റോഡ് അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ ഡ്രൈവര്‍ക്കെതിരെ ഏഴ് ലക്ഷം രൂപ പിഴ ചുമത്താനും പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമത്തിനെതിരെയാണ് രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവര്‍മാര്‍ തെരുവിലിറങ്ങിയത്. സമരത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ ഇന്ധന വിതരണം അടക്കം നിലച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമായത്. തുടര്‍ന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഹിറ്റ് ആന്‍ഡ് റണ്‍ നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. 

വിവിധ രാഷ്ട്രീയ സംഘടനകളില്‍പ്പെട്ട ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ സമരം കേന്ദ്ര സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുകയും ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം സന്നദ്ധമായത്. പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച പ്രതിപക്ഷ എംപിമാരുടെ ചോദ്യത്തിന് മറുപടി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്നും അടുത്തിടെ പുറത്താക്കിയത് രാജ്യമാകെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു. ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോഡി സര്‍ക്കാരിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷ എംപിമാരെയും നേതാക്കളെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന പ്രവണതയാണ് മോഡി ഭരണത്തില്‍ തുടര്‍ന്ന് വന്നത്. എന്നാല്‍ ബഹുജന സമരത്തിന് മുന്നില്‍ മുട്ടുമടക്കുന്ന മോഡി സര്‍ക്കാരിന്റെ മറ്റൊരു പരാജയമായി ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തെ കാണമെന്നാണ് രാഷ്ട്രീയ നീരിക്ഷര്‍ വിലയിരുത്തുന്നത്. ഇതിന് മുമ്പ് കര്‍ഷക ദ്രേഹ നടപടിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയ ബഹുജന സമരത്തിലും മോഡി സര്‍ക്കാര്‍ അടിയറവ് പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ ഭരണഘടന അനുശാസിക്കുന്ന മൗലിക തത്വം ലംഘിച്ചാണ് മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് സാമ്പത്തിക വിദഗ്ദനും ചിന്തകനുമായ കൗഷിക് ബാസു അഭിപ്രായപ്പെട്ടു. ബഹുജന സമരം മാത്രമാണ് മോഡി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വര്‍ഗ ബഹുജന പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Truck dri­vers’ strike; Mass pol­i­tics has seen success

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.