16 February 2026, Monday

Related news

February 11, 2026
February 11, 2026
February 1, 2026
January 8, 2026
January 8, 2026
December 20, 2025
November 4, 2025
November 3, 2025
October 30, 2025
October 22, 2025

ഗെയിമില്‍ വിര്‍ച്വല്‍ കൂട്ട ബലാ ത്സംഗത്തിനിരയായി യുവതി

Janayugom Webdesk
ലണ്ടൻ
January 3, 2024 6:23 pm

യുകെയില്‍ 16 കാരി മെറ്റാവേഴ്സ് ഗെയിമില്‍ വിര്‍ച്വല്‍ കൂട്ട ബലാത്സംഗത്തിനിരയായി. പെൺകുട്ടി വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഗെയിമില്‍ പങ്കെടുക്കുന്നതിനിടെ ഒരു കൂട്ടം പുരുഷന്മാർ പെണ്‍കുട്ടിയുടെ അവതാറിനെ ബലാത്സംഗത്തിന് സമാനമായി ഇരയാക്കുകയായിരുന്നു. 

ശാരീരികമായ പരിക്കുകളില്ലെങ്കിലും യഥാർത്ഥ ലോകത്ത് പീഡനത്തിനിരയായാൽ അനുഭവിക്കുന്ന എല്ലാ മാനസിക വൈകാരിക പ്രശ്‌നങ്ങളും പെൺകുട്ടി അനുഭവിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം പെൺകുട്ടി കടുത്ത മെന്റൽ ട്രോമയാണ് നേരിടുന്നതെന്നും അന്വേഷണം അനിവാര്യമാണെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവേർലി പറഞ്ഞു. നിലവിൽ കേസ് ബ്രിട്ടീഷ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 

സംഭവസമയം, പെൺകുട്ടി ഏത് ഗെയിം ആണ് കളിച്ചത് എന്ന് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 2022 ലും സമാനമായ കേസ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry; woman was sub­ject­ed to vir­tu­al gang ra pe in the game

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.