21 January 2026, Wednesday

Related news

October 9, 2025
September 21, 2025
March 15, 2025
March 5, 2025
March 1, 2025
February 20, 2025
February 4, 2025
January 28, 2025
December 22, 2024
November 23, 2024

രാജ്യത്ത് പ്രതിവര്‍ഷം 9.3 ലക്ഷം കാന്‍സര്‍ മരണം: അര്‍ബുധ രോഗബാധയില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Janayugom Webdesk
January 3, 2024 9:28 pm

ന്യൂഡല്‍ഹി: രാജ്യത്ത് 2019ല്‍ 12ലക്ഷം പുതിയ കാൻസര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 9.3 ലക്ഷം മരണം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട്. ഇതോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കാൻസര്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത്ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ‍
പുതിയ രോഗ സ്ഥിരീകരണത്തിലും മരണസംഖ്യയിലും ഇന്ത്യ, ചൈന, ജപ്പാൻ രാജ്യങ്ങളാണ് മുന്നിലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലാകെ 2019ല്‍ 94 ലക്ഷം പേര്‍ക്ക് കാൻസര്‍ സ്ഥിരീകരിക്കുകയും 56 ലക്ഷം മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രോഗവും മരണവും ചൈനയിലാണ്. ഇവിടെ 48 ലക്ഷം പേര്‍ക്ക് രോഗം കണ്ടെത്തുകയും 27 ലക്ഷം മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ജപ്പാനില്‍ ഒമ്പത് ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 4.4 ലക്ഷം മരണമുണ്ടായതായും കുരുക്ഷേത്രയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജോധ്പൂരിലെ എയിംസ് എന്നിവയുടെ പഠനം വ്യക്തമാക്കി. 

2019ലെ ഗ്ലോബല്‍ ബര്‍ഡൻ ഓഫ് ഡിസീസ്, ഇൻജുറീസ് ആന്റ് റിസ്ക് ഫാക്ടേഴ്സ് പഠനമനുസരിച്ച് 49 ഏഷ്യൻ രാജ്യങ്ങളില്‍ 1990 മുതല്‍ 2019 വരെയുള്ള 29 കാൻസര്‍ രോഗാവസ്ഥ വിശകലനം ചെയ്തതായി ലാൻസെറ്റ് സൂചിപ്പിക്കുന്നു. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ട്രക്കിയ, ബ്രോങ്കസ്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തുന്നത്. ലുക്കീമിയ, പ്രോസ്ട്രേറ്റ്, കരള്‍, പാൻക്രിയാസ് കാൻസറുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ കൂടുതലും പുരുഷന്മാരാണ്. സ്ത്രീകളില്‍ കൂടുതലായുള്ളത് ഗര്‍ഭാശയഗള കാൻസറാണെന്നും ലാൻസെറ്റ് പഠനം സൂചിപ്പിക്കുന്നു. 

2006 മുതല്‍ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ രോഗ പ്രതിരോധത്തിനും മരണം കുറയ്ക്കുന്നതിനും കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. രോഗബാധയ്ക്കുള്ള 34 കാരണങ്ങളില്‍ പ്രധാനമായി കണ്ടെത്തിയത് പുകവലി, മദ്യപാനം, പര്‍ട്ടിക്കുലര്‍ മാറ്റര്‍ (പിഎം)മലിനീകരണം എന്നിവയാണ്. വായുമലിനീകരണം മൂലമുള്ള കാൻസര്‍ ഏഷ്യയില്‍ വര്‍ധിക്കുന്നതായും ഗവേഷകര്‍ പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങളില്‍ പിഎം2.5ന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത് ഇന്ത്യ, നേപ്പാള്‍, ഖത്തര്‍, ബംഗ്ലാദേശ്, പാകിസ്ഥാൻ രാജ്യങ്ങളിലാണ്. ഖെയ്നി, ഗുഡ്ക, പുകയില, പാൻ മസാല എന്നിവയുടെ ഉപയോഗം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ രാജ്യങ്ങളില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നു. 2019ല്‍ ഇവയുടെ ഉപയോഗത്തിലൂടെ 28.1 ശതമാനം പേരില്‍ പുതുതായി വായില്‍ കാൻസര്‍ കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. 

Eng­lish Sum­ma­ry: 9.3 lakh can­cer deaths per year in the coun­try: India ranks sec­ond in the inci­dence of can­cer in Asia

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.