22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 13, 2025
December 31, 2024
December 27, 2024
December 24, 2024
December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024

‘മോഡി ഗ്യാരണ്ടി’ കേരളത്തെ സംബന്ധിച്ച് വെറും പാഴ് വാക്ക്: ജോസ് കെ മാണി

Janayugom Webdesk
കോട്ടയം
January 6, 2024 11:59 am

കേന്ദ്രസർക്കാർ കേരളത്തിന്റെ വികസനത്തെ അട്ടിമറിയും കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയും ചെയ്യുമ്പോൾ മോഡി ഗ്യാരണ്ടി എന്ന പ്രചാരണം വെറും പാഴ്വാക്കായി മാറിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർലമെന്റ് അംഗങ്ങളെ രാജ്യസഭയിൽ നിന്നും ലോക് സഭയിൽ നിന്നും കൂട്ടത്തോടെ പുറത്താക്കിയപ്പോൾ വാസ്തവത്തിൽ പുറത്തായത് ജനാധിപത്യമാണ്.

രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ റബർ കർഷകർക്കായി ഒട്ടേറെ ആനുകൂല്യങ്ങളും സഹായങ്ങളും വാരിക്കോരി നൽകുന്ന കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരെ സഹായിക്കുന്നതിനായി യാതൊന്നും ചെയ്യുന്നില്ല. റബ്ബർ വിലയെ സ്വാധീനിക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുന്നില്ലെന്ന് മാത്രമല്ല വിലസ്ഥിരതാ ഫണ്ടിലേക്ക് പണവും നൽകുന്നില്ല. റബർ ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിന് വരുമാനമായി ലഭിച്ച 7800 കോടിയിൽ നിന്ന് 500 കോടി രൂപ റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് നൽകണമെന്ന ആവശ്യവും ഇതേവരെ അംഗീകരിച്ചിട്ടില്ല.

ജന ജീവിതത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ സംസ്ഥാനത്ത് ഭരണ സ്തംഭനം സൃഷ്ടിക്കുന്നതിനാണ് ഗവർണർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുവാൻ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്ന നടപടി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെൻററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ,വൈസ് ചെയർമാൻമാരായ തോമസ് ചാഴിക്കാടൻ എംപി, ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സംസാരിച്ചു.റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 170 രൂപയിൽ നിന്നും 250 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു

Eng­lish Sum­ma­ry: ‘Modi guar­an­tee’ is just rub­bish for Ker­ala: Jose K Mani

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.