12 January 2026, Monday

Related news

January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ഛത്തീസ് ഗഢിനെ കോണ്‍ഗ്രസ് എടിഎം ആയി കണക്കാക്കിയതായി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2024 1:40 pm

കോണ്‍ഗ്രസ് ഛത്തീസ്ഗഡ് സംസ്ഥാനത്തെ എംടിഎം ആയിട്ടാണ് കണ്ടെതെന്നു ബിജെപി. മഹാദേവ് വാതുവെപ്പ് ആപ്പ്കേസുമായി ബന്ധപ്പെട്ട് ഇഡി ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് ബിജെപി ഇത്തരത്തിലൊരു ആരോപണവുമായി രംഗത്തു വന്നത്, പ്രധാനമന്ത്രി മോഡി റുപേ കാർഡും കോൺഗ്രസ് നൽകിയത് ഭൂപേ കാർഡും ആണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

കോൺഗ്രസ് ഛത്തീസ്ഗഢിനെ എടിഎം ആയി കണക്കാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന ഭരണകാലത്ത് വ്യാപക അഴിമതി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഛത്തീസ്ഗഢ് ഒരു എടിഎം മാത്രമായിരുന്നു, അവർ ഇരുകൈയ്യും നീട്ടി കൊള്ളയടിക്കുകയായിരുന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 500 കോടി രൂപ കൈക്കൂലി നൽകിയത് സ്ഥാപിക്കപ്പെട്ടതായും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി. അതിനുള്ള തെളിവ് പുറത്തുവന്നതായും പൂനവല്ല പറഞ്ഞു.

2023 നവംബറിൽ ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ പിടികൂടിയ ഒരാൾ ഭൂപേഷ് ബാഗേലിന്റെ അടുത്ത സഹായികൾക്ക് പണം നൽകുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയതായി പൂനവല്ല അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ഈ പണം ഭൂപേഷ് ബാഗേലിലേക്ക് എങ്ങനെ അയച്ചുവെന്നും അത് കൈയോടെ പിടിക്കപ്പെട്ടുവെന്നും ബിജെപി നേതാവ് പറയുന്നു. പിടിക്കപ്പെട്ട വ്യക്തി ഈ പണം ഭൂപേഷ് ബാഗേലിന്റെ അടുത്ത സഹായികൾക്ക് എങ്ങനെ നൽകുന്നുവെന്നും പറഞ്ഞിട്ടുള്ളതായും പുനവല്ല കൂട്ടിച്ചേർത്തു.

2024 ജനുവരി 1 ന് ഛത്തീസ്ഗഡിലെ റായ്പൂരിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം പിഎംഎൽഎ കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇഡി ബാഗേലിന്റെ പേര് പറഞിരിക്കുന്നത്. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരിൽ നിന്ന് ഏകദേശം 508 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. 

Eng­lish Summary:
BJP con­sid­ers Chhat­tis­garh as Con­gress ATM

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.