2023–24ലെ സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ മൊത്ത ആഭ്യന്തര ഉല്പാദന (ജിഡിപി) അനുമാനത്തില്‍ 2.59 ലക്ഷം കോടിയുടെ പൊരുത്തക്കേടുകളെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ ആഭ്യന്തര മൊത്ത ഉല്പാദനം 2023–24 സാമ്പത്തിക വര്‍ഷം 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ദേശീയ സ്ഥിതിവിവര ഓഫിസ് (എന്‍എസ്ഒ) പുറത്തുവിട്ട പരിഷ്കരിച്ച പ്രവചനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 7.2 വളര്‍ച്ചയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതില്‍ 2.59 ലക്ഷം കോടിയുടെ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ദേശീയ വരുമാനത്തിന്റെ കീഴില്‍ ഉല്പാദനവും ചെലവും കണക്കാക്കുന്ന രീതിയിലുള്ള വ്യത്യാസമാണ് പൊരുത്തക്കേടുകള്‍ക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുള്ള കാലതാമസം ഇതിന് കാരണമാകാറുണ്ട്. എന്നിരുന്നാലും ഇത്തരത്തിലുള്ള ഉയര്‍ന്ന പൊരുത്തക്കേടുകള്‍ ഒഴിവാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിര്‍ണായകമായ ഇത്തരം കണക്കുകൂട്ടലില്‍ വരുന്ന പിഴവുകളും പൊരുത്തക്കേടുകളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
English Summary: GDP numbers for FY24 show discrepancies of Rs 2.59 lakh crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.