25 December 2025, Thursday

Related news

December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

“കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനം”: മമ്മൂട്ടി

Janayugom Webdesk
കൊല്ലം
January 8, 2024 7:46 pm

കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനമെന്ന് നടന്‍ മമ്മൂട്ടി. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയാണ് ഇത്തവണ കലാകിരീടത്തില്‍ മുത്തമിട്ടത്.

സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ എന്നെപ്പോലൊരാള്‍ക്ക് ഈ യുവജനങ്ങളുടെ ഇടയില്‍ എന്തുകാര്യം എന്നു ചിന്തിച്ചുവെന്നും അപ്പോള്‍ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. ഞാനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചതെന്ന് വേദിയില്‍ മമ്മൂട്ടി പറഞ്ഞു. 

എന്നാല്‍ അതു കാഴ്ചയിലേ ഉള്ളൂ, വയസ്സ് പത്തുതൊണ്ണൂറായി. വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ ക്ലിപ് കണ്ടത്. മമ്മൂട്ടി എന്തുടുപ്പിട്ടിട്ടാവും വരികയെന്നുപറഞ്ഞ്. ഞാന്‍ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയിട്ട് തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയില്‍ ഒരു മുണ്ടും വെള്ള ഷര്‍ട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്. അങ്ങനെ ആ പ്രതീക്ഷയ്‌ക്കൊത്ത് അണിഞ്ഞൊരുങ്ങി വരുകയായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. അതേസമയം ഈ ജനക്കൂട്ടം കാണുമ്പോള്‍ തനിക്ക് പരിഭ്രമമുണ്ടെന്നും. വാക്കുകള്‍ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതൊന്ന്. മറ്റൊന്ന് മഴ വരാനുള്ള സാധ്യത കാണുന്നുണ്ടെന്നും. പെട്ടെന്നു മഴ പെയ്താല്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയും. അതുകൊണ്ട് ഒരുപാട് നേരം സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന താരം പറഞ്ഞു.

updat­ing.…

Eng­lish Summary;“Kalotsavam is a gath­er­ing of arts with­out dis­crim­i­na­tion”: Mammootty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.