22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024
October 6, 2024
September 28, 2024
September 13, 2024

ഗാസയില്‍ വെടിനിര്‍ത്തലിനായി ബൈഡന്റെ പ്രസംഗം തടസപ്പെടുത്തി പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2024 11:52 am

യുഎസിലെ സൗത്ത് കരോലീനയില്‍ യുഎസ് പ്രസിഡന്റ് ജോ വൈ‍ഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തി പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ചാൾസ്റ്റോണിലെ ഇമ്മാനുവൽ ആഫ്രിക്കൻ മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിൽ ബൈഡൻ പ്രസംഗിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാർ തടസം സൃഷ്ടിച്ചത്.ബൈഡൻ വൈസ് പ്രസിഡന്റ്‌ ആയിരിക്കെ 2015ൽ ഈ ചർച്ചിൽ ഒരു പാസ്റ്ററും എട്ട് വിശ്വാസികളും വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളി ട്രംപിനെതിരെ, വംശീയ വിദ്വേഷം, ജനാധിപത്യത്തിന് അപകടം എന്നീ ആരോപണങ്ങൾ പ്രചരണായുധങ്ങളാക്കുവാനാണ് ഡെമോക്രാറ്റുകൾ ഉദ്ദേശിക്കുന്നത്.ചർച്ചിൽ ബൈഡൻ സംസാരിക്കാൻ തുടങ്ങിയതും സദസ്സിന്റെ പിൻനിരയിൽ ഇരുന്ന പ്രതിഷേധക്കാർ എഴുന്നേൽക്കുകയും ഗാസയിലെ പലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.

ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടയിൽ പ്രതിഷേധക്കാർ ഇപ്പോൾ തന്നെ വെടിനിർത്തൽ മുദ്രാവാക്യം വിളിച്ചു.ബഹളം അവസാനിച്ചപ്പോൾ ഗസയിൽ നിന്ന് പിൻവലിക്കുവാൻ ഇസ്രയേലി സർക്കാരിനെ പ്രേരിപ്പിക്കാൻ താൻ അവർക്കൊപ്പം പ്രവർത്തിച്ചുവരികയാണ് എന്ന് ബൈഡൻ പറഞ്ഞു.ഗാസയിലെ പലസ്തീനികൾക്കെതിരായ യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോർക്കിലും പലസ്തീൻ അനുകൂലികൾ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരുന്നു.

ന്യൂയോർക്ക് നഗരത്തിലെ മൂന്ന് പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം.പ്രതിഷേധത്തെ തുടർന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിൻ, മാൻഹട്ടൻ, വില്യംസ്ബർഗ് അടക്കമുള്ള പാലങ്ങൾ മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Eng­lish Summmary:
Pro-Pales­tin­ian pro­test­ers dis­rupt Biden’s speech call­ing for a cease-fire in Gaza

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.