13 January 2026, Tuesday

Related news

November 15, 2025
October 13, 2025
October 4, 2025
April 22, 2025
March 27, 2025
January 9, 2024
January 31, 2023

ഫ്ളിപ്കാര്‍ട്ടിലും കൂട്ട പിരിച്ചുവിടല്‍

Janayugom Webdesk
ബംഗളുരു
January 9, 2024 9:22 pm

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ‑കൊമേഴ്‌സ് പ്ലാറ്റഫോമായ ഫ്ലിപ്കാർട്ട് അഞ്ചു മുതൽ ഏഴ് ശതമാനം വരെ തൊഴിലാളികളെ കുറയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏകദേശം 1,500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് സൂചന.

22,000 ജീവനക്കാരാണ് ഫ്ലിപ്പ്കാർട്ടിനുള്ളത്. ഫാഷൻ പോർട്ടലായ മിന്ത്രയിൽ ജോലി ചെയ്യുന്നവരെ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ചെലവ് ചുരുക്കാൻ കഴിഞ്ഞ വർഷം മുതൽ പുതിയ ജീവനക്കാരെ ഫ്ളിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടില്ല. 2023 ലെ മൊത്തത്തിലുള്ള ബിസിനസില്‍ ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ‑കൊമേഴ്‌സ് വ്യവസായത്തിന് ഉയർച്ച താഴ്ചകൾ നേരിട്ടിരുന്നു. 

നിരവധി ഐടി കമ്പനികളും സ്റ്റാർട്ടപ്പുകളും 2021‑ൽ കൂടുതല്‍ നിയമനം നടത്തിയിരുന്നു. എന്നാലിപ്പോള്‍ പിരിച്ചുവിടലിലേക്ക് നീങ്ങുകയാണ്. പേടിഎം 1,000‑ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയും മറ്റൊരു 10–15 ശതമാനം ജോലികൾ വെട്ടികുറയ്ക്കുകയും ചെയ്തിരുന്നു. മറ്റൊരു ഇ കൊമേഴ്സ് സ്ഥാപനമായ മീഷോയും ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. 

Eng­lish Sum­ma­ry: Mass lay­offs at Flip­kart too

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.