കോതമംഗലം-മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായ ആശ്രയം യുഎഇ അജ്മാൻ റിയൽ സെന്ററിൽ ജിംഗിൾ ആന്റ് മിംഗിൾ എന്ന പേരിൽ ക്രിസ്മസ്-പുതുവത്സാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസിഡണ്ട് റഷീദ് കോട്ടയിലിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരിയും റിയൽ വാ്ട്ടർ ആന്റ് റിയൽ സെന്റർ എംഡിയുമായ നെജി ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു.
രക്ഷാധികാരിയും സെയ്ഫ് കെയർ ഹോൾഡിംഗ് സി.ഓയുമായ ഉമറലി മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഭാഗം പ്രസിഡണ്ട് സിനി മോൾ അലിക്കുഞ്ഞ്, ജനറൽ സെക്രട്ടറി ഷാലിനി സജി, ലോക കേരള സഭാംഗം അനുര മത്തായി, ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷംസുദ്ദീൻ നെടുമണ്ണിൽ,ഇന്റർ നാഷനൽ ബിസിനസ് ഫോറം വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രസിഡണ്ട് ടി.എൻ. കൃഷ്ണകുമാർ, ഗ്ലോബൽ പ്രവാസി യൂനിയൻ ചെയർമാൻ അഡ്വ.ഫരീദ് എന്നിവർ ആശംസ നേർന്നു. വിവിധ എമിറേറ്റുകളിലെ ആശ്രയം ടീമംഗങ്ങൾ മാറ്റുരച്ച ക്രിസ്മസ് ട്രീ, കേക്ക് ഡക്കറേഷൻ, കരോൾ ഗാനം എന്നിവയിൽ മത്സരങ്ങൾ അരങ്ങേറി. പ്രവാസി ലീഗൽ മിഡിലീസ്റ്റ് കോഡിനേറ്ററായ തെരഞ്ഞെടുക്കപ്പെട്ട ജോൺസൺ ജോർജിനെ ചടങ്ങിൽ ആദരിച്ചു.
അജാസ് അപ്പാടത്ത് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ദീപു തങ്കപ്പൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സജിമോൻ നന്ദിയും പറഞ്ഞു. സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ ഒ കെ അനിൽ കുമാർ, ഷാരോൺ, ലതീഷ്, ജിമ്മി, കോയൻ, അഭിലാഷ് ജോർജ്, അബ്ദുൽ അസീസ്, ബോബിൻ, ജിന്റോ, ഷാജഹാൻ, ബിബിൻ, അനിൽ മാത്യു, ഇല്യാസ്, ഷിജ ഷാനവാസ്, ജിതിൻ, മെൽബി എന്നിവർ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം നൽകി. ദീപു ചാക്കോ, ഫെതാ ഫാത്തിമ എന്നിവർ അവതാരകരായി. കരോൾ ഗാന മത്സരത്തിൽ ദുബൈ ടീം ഒന്നാം സ്ഥാനവും ഷാർജ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്രിസ്മസ് ട്രീ മത്സരത്തിൽ ഷാർജ ടീം, അൽ ഐൻ ടീം എന്നിവരാണ് യഥാക്രമം വിജികളായത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഫൈൻ ഫെയർ,ബിൻ അലി, കവർ മാച്ച്, റിയൽ വാട്ടർ എന്നീ ഗ്രൂപ്പുകൾ സമ്മാനങ്ങൾ നൽകി.
English Summary: Christmas and New Year celebration
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.