23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 12, 2024
October 2, 2024
September 21, 2024
September 20, 2024
September 4, 2024
August 17, 2024
July 24, 2024
July 17, 2024
February 13, 2024

ഖരമാലിന്യ ശേഖരണത്തിന് പോളി കോഴിക്കോട് വിദ്യാർത്ഥികൾ നിർമ്മിച്ച 30 ഇലക്ട്രിക് ഓട്ടോകൾ നാളെ നിരത്തിലേക്ക്

Janayugom Webdesk
കോഴിക്കോട്
January 10, 2024 7:57 pm

കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് നിർമിച്ച ഇലക്ട്രിക് ഓട്ടോകൾ നാളെ നിരത്തിലിറങ്ങും.‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയിൽ നിർമ്മിച്ച മുപ്പത് ഇഗാർബേജ് ഓട്ടോറിക്ഷകളാണ് നാളെ പുറത്തിറങ്ങുക. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ച് ഒരു ക്യാമ്പസിൽ നിന്നും നിർമിച്ചു നൽകുന്നത്. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വൈകിട്ട് നാലിന് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് നിർവ്വഹിക്കും.
കോർപറേഷന് ഖരമാലിന്യ ശേഖരണത്തിന് വേണ്ടിയാണ് കോളജ് വിദ്യാർത്ഥികൾ പ്രത്യേകം രൂപകൽപന ചെയ്ത ഓട്ടോറിക്ഷകൾ അസംബിൾ ചെയ്തത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയരക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ ‘പഠനത്തോടൊപ്പം സമ്പാദ്യം’ പദ്ധതിയായാണ് ഓട്ടോകളുടെ നിർമാണം നടന്നത്. രാപ്പകലില്ലാതെ പല ഷിഫ്റ്റുകളിലായി കഠിനാധ്വാനം ചെയ്താണ് കുട്ടികൾ ഓട്ടോകൾ പൂർത്തിയാക്കിയത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മാണക്കമ്പനിയായ ആക്സോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടുകൂടി ആരംഭിച്ച ക്യാമ്പസ് ഇൻഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. 

ആക്സിയോൺ വെഞ്ചേഴ്സ് 2022 ഒക്ടോബർ 31ന് പോളിടെക്നിക്ക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് വ്യാവസായിക ഉൽപ്പാദനം ആരംഭിക്കാനുള്ള ധാരണാപത്രം സർക്കാരുമായി ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോഴിക്കോട് കോർപ്പറേഷനു വേണ്ടി 75 ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വർക്ക് ഓർഡർ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതി നേടിയെടുത്തത്. അതിൽ ആദ്യഘട്ടമായാണ് 30 ഇ ഓട്ടോകള്‍ വിതരണത്തിന് തയ്യാറായിരിക്കുന്നത്.
വ്യാവസായികാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്യാംപസ് ഇലക്ട്രിക് ത്രീവീലർ അസംബ്ലി യൂണിറ്റാണ് കോഴിക്കോട് പോളിടെക്നിക് കോളേജിലേത്. കർശന ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് മുപ്പത് വാഹനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം യഥാർത്ഥ വ്യാവസായിക സാഹചര്യങ്ങളുമായി പരിചയപ്പെടാനും ധനസമ്പാദനത്തിനുമുള്ള അവസരം സൃഷ്ടിക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണിതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Eng­lish Sum­ma­ry: 30 elec­tric autos made by Poly Kozhikode stu­dents for sol­id waste col­lec­tion will go on sale tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.