2 January 2025, Thursday
KSFE Galaxy Chits Banner 2

സഹകരണ മേഖലയില്‍ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും വരുന്നു

Janayugom Webdesk
തിരുവനന്തപുരം
January 10, 2024 9:24 pm

സഹകരണ മേഖലയില്‍ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാൻ സംസ്ഥാന സർക്കാർ. വ്യവസായ മന്ത്രി പി രാജീവ്, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായി.
സഹകരണ വ്യവസായ പാർക്കുകൾ, എസ്റ്റേറ്റുകൾ, സ്റ്റാന്‍ഡേർഡ് ഡിസൈൻ ഫാക്ടറികൾ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ വ്യവസായ‑സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങൾക്കും സംഘങ്ങൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിനും എസ്റ്റേറ്റുകൾ ആരംഭിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സർക്കാർ നൽകുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മൂന്ന് കോടി രൂപ വരെയുള്ള ധനസഹായം നിലവിൽ വ്യവസായ വകുപ്പ് നൽകുന്നുണ്ട്. 

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് 10 ഏക്കറും സ്റ്റാന്‍ഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് അഞ്ച് ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധിയെങ്കിലും സഹകരണ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചനയുണ്ട്. പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാർക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കും. ജില്ലകളിൽ ഒന്നെന്ന നിലയിൽ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ആലോചന. ആദ്യ പാർക്ക് കണ്ണൂരിൽ ആരംഭിക്കാനാണ് ആലോചന.
ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കാണ് വ്യവസായ വകുപ്പ് അനുമതി നൽകിയത്. മാർച്ച് മാസത്തോടെ 35 പാർക്കുകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സർക്കാരിന്റെ ഭരണകാലയളവിൽ നൂറ് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

Eng­lish Sum­ma­ry; Indus­tri­al parks and estates are com­ing up in the co-oper­a­tive sector
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.