16 May 2024, Thursday

Related news

May 9, 2024
May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024

ലോകത്തിലെ ശക്തമായ പാസ്‌പോർട്ട്: ഇന്ത്യ 80-ാം സ്ഥാനത്ത്

Janayugom Webdesk
മുംബൈ
January 11, 2024 7:49 pm

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ഹെൻലി റാങ്ക് പട്ടികയില്‍ ഇന്ത്യ 80-ാം സ്ഥാനത്ത്. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്​പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഈ രാജ്യങ്ങളിലെ പാസ്​പോർട്ട് കൈവശമുള്ളവർക്ക് 194 ഇടങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാം. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത് സ്ഥിരമായി ആധിപത്യം പുലർത്തിയിരുന്നത്. 

ഫിൻലൻഡും സ്വീഡനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങൾക്ക് 193 ഇടങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര നടത്താം.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ പൗരന്മാർക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്‌പോർട്ട് പട്ടികയിൽ എൺപതാം സ്ഥാനത്താണ്. ഉസ്ബെക്കിസ്ഥാനുമായാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്. 2023ല്‍ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു. അയൽരാജ്യമായ പാകിസ്ഥാൻ പട്ടികയിൽ നൂറ്റിയൊന്നാം സ്ഥാനത്താണ്. 28 രാജ്യങ്ങളിലേക്ക് മാത്രം വീസ രഹിത പ്രവേശനാനുമതിയോടെ അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ 104-ാം സ്ഥാനത്തായി ഏറ്റവും പിന്നില്‍.

Eng­lish Sum­ma­ry; World’s most pow­er­ful pass­port: India ranks 80th

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.