18 December 2025, Thursday

Related news

December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025
November 7, 2025
November 5, 2025
November 5, 2025

കോട്ടയത്ത് പ്രവാസിയെ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മ രിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോട്ടയം
January 12, 2024 8:34 am

കോട്ടയം അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസി (63) നെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്.

രാവിലെ വീട്ടിലെ കിടപ്പു മുറിയിൽ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയിൽ ലൂക്കോസിനെ ഭാര്യയാണ് കണ്ടത്. തുടർന്ന് ഇവർ ഗാന്ധിനഗർ പോലീസിൽ വിവരം നൽകി. ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തി വിശദ പരിശോധന നടത്തും.

ലൂക്കോസ് സ്വയം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: In Kot­tayam, the expa­tri­ate was found dead inside his house with his throat cut

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.