26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

കെജിഒഎഫ് സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം

Janayugom Webdesk
പാലക്കാട്
January 12, 2024 7:37 pm

കേരള ഗസറ്റഡ് ഓ­ഫീസേഴ്സ് ഫെഡറേഷന്‍ (കെജിഒഎഫ്) സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. വിക്ടോറിയ കോളജ് പരിസരത്തു നിന്നും ആരംഭിച്ച വിളംബരജാഥയ്ക്ക് അകമ്പടിയായി വാദ്യ­മേള­ങ്ങളും കാളവണ്ടികളും കഥക­ളി­യും ചാരുത പകര്‍ന്നു. തുടര്‍ന്ന് ചെറിയ കോട്ടമെെതാനത്ത് നടന്ന പൊതുസമ്മേളനം എഐടി­യു­സി സംസ്ഥാന ജനറല്‍ സെ­ക്രട്ടറി കെപി രാജേന്ദ്രന്‍ ഉദ്ഘാ­ടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെപി സുരേഷ് രാജ് അധ്യക്ഷത വഹിച്ച് യോഗത്തില്‍ മാധവന്‍ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി വിജയകുമാര്‍, എഐടിയുസി സംസ്ഥാന വെെസ് പ്രസിഡന്റ് വിജയന്‍ കുനിശ്ശേരി, കെജിഒഎഫ് ജില്ലാ പ്രസിഡന്റ് എം ജയന്‍ എന്നിവര്‍ സംസാരിച്ചു.

നാളെ രാവിലെ സൂര്യരശ്മി കണ്‍വന്‍ഷന്‍ സെന്ററില്‍ പതാക ഉയര്‍ത്തലിന് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം സിപി­ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി ഉദ്ഘാ­ടനം ചെയ്യും. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ കെ എസ് സജികുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ റവന്യു മന്ത്രി കെ രാജന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍, എ കെഎസ് ടിയു സംസ്ഥാന പ്രസിഡന്റ് പികെ മാത്യു, എഐ എസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍ എന്നിവര്‍ സംസാരിക്കും.

സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് സ്വാഗതവും എം എസ് വിമല്‍കുമാര്‍ നന്ദിയും പറയും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാരീസ് റിപ്പോര്‍ട്ടും ട്രഷറര്‍ ജെ ഹരികുമാര്‍ കണക്കും അവതരിപ്പിക്കും.
ഉച്ചയ്ക്ക് ശേഷം സുഹൃത് സമ്മേളനം മൃഗസംരക്ഷണ‑ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മഹിളാസംഘം ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്, ഡബ്ല്യു സി സി ജനറല്‍ സെക്രട്ടറി എം എം ജോര്‍ജ്, വര്‍ക്കിംഗ് വിമണ്‍സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മല്ലിക, കെ എസ് എസ് എ ജനറല്‍ സെക്രട്ടറി എസ് സുധികുമാര്‍ എന്നിവര്‍ സംസാരിക്കും. ഇ വി നൗഫല്‍ അധ്യക്ഷത വഹിക്കും. കെ ആര്‍ ബിനു പ്രശാന്ത് സ്വാഗതവും കെ ജി പ്രദീപ് നന്ദിയും പറയും.

വെെകിട്ട് 5.30 ന് സാംസ്കാരിക സമ്മേളനം സി പി ഐ സംസ്ഥാന അസി.സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്യും. എം എസ് റീജ അധ്യക്ഷത വഹിക്കും. ജയരാജ് വാര്യര്‍ സാംസ്കാരിക പ്രഭാഷണം നടത്തും. കെ ബി ബിജുകുട്ടി സ്വാഗതവും വി വിക്രാന്ത് നന്ദിയും പറയും. തുടര്‍ന്ന് കെ ജി ഒ എഫ് അംഗങ്ങളുടെ ഗസല്‍ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും വിവിധ കലാപരിപാടികളും നടക്കും.

Eng­lish Sum­ma­ry; KGOF state con­fer­ence inaugurated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.