8 January 2025, Wednesday
KSFE Galaxy Chits Banner 2

മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പഞ്ചാരിമേളം കൊട്ടാന്‍ തയ്യാറെടുത്ത് അനഘ

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം 
January 12, 2024 8:16 pm

മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പഞ്ചാരിമേളം കൊട്ടുവാന്‍ തയ്യാറെടുത്ത് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. പതികാലം തൊട്ട് പഠിച്ച് പഞ്ചാരിമേളം കൊട്ടുന്ന് ഹൈറേഞ്ചിലെ ആദ്യ പെണ്‍കുട്ടിയായി മാറുകയാണ് നെടുങ്കണ്ടം മഞ്ഞപ്പെട്ടി നെല്ലിക്കല്‍ വീട്ടില്‍ അനഘ ഗിരീഷ്(12). വെറും ഏട്ട് മാസത്തെ പരിശീലനത്തിലൂടെ നേടിയെന്നത് അനഘയുടെ കഴിവിനെ തെളിയിക്കുന്നു. നെടുങ്കണ്ടം തപസ്യ കലക്ഷേത്ര നടത്തുന്ന വാദ്യശ്രി പുരസ്‌കാരം നേടിയ ഷിബു ശിവന്റെ ശിക്ഷണത്തിലാണ് അനഘ പഞ്ചാരിമേളത്തിന് പരിശീലനം നേടിവരുന്നത്. നെടുങ്കണ്ടം സെന്റ് സെബസ്റ്റിയന്‍സ് യൂപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഗിരീഷ്-രശ്മി ദമ്പതികളുടെ ഇളയപുത്രിയാണ് അനഘ. സഹോദരന്‍ അനന്തു. ജില്ലയ്ക്ക് പുറത്ത് ഇത്തരത്തില്‍ പഞ്ചാരിമേളം നടത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ഇടുക്കി-ഹൈറേഞ്ച് മേഖലയില്‍ 96 അക്ഷരകാലവും പഠിച്ച് കൊട്ടുന്ന സ്ത്രികളും പെണ്‍കുട്ടികളും വളരെ കുറവാണ്. തൃശൂര്‍ പൂരംകണക്കെ അഞ്ച് പതികാലങ്ങളിലെ 96 അക്ഷരകാലവും പഠിച്ച് തുടര്‍ച്ചയായി മൂന്നര മണിക്കൂറോളം പഞ്ചാരിമേളം കൊട്ടുകയെന്നത് ഏറെ ശ്രമകരമാണ്. കഠിനമായതും തുടര്‍ച്ചയായതുമായ പരിശീലനം ആവശ്യമാണ്. ഹൈറേഞ്ച് മേഖലയില്‍ ഒന്നും രണ്ടും ഒഴിവാക്കി മൂന്ന്, നാല്, അഞ്ച് എന്നി പതികാലങ്ങള്‍ മാത്രമാണ് പഞ്ചാരിമേളത്തില്‍ ഉപയോഗിക്കാറുള്ളത്. ഇതിനാല്‍ തന്നെ ഒന്നര മണിക്കൂര്‍ സമയത്തിന് താഴെ മേളം നില്‍ക്കും ഒന്നും രണ്ടും അക്ഷരകാലങ്ങള്‍ പഠിക്കുകയെന്നതും ഏറെ ശ്രമകരമായതിനാല്‍ അധികമാരും പഠിക്കുവാന്‍ താല്‍പര്യപ്പെടാറുമില്ല. ഇതിനാല്‍ തന്നെ ചെറിയ പ്രായത്തില്‍ പഞ്ചാരിമേളം നടത്തുവാന്‍ തയ്യാറെടുക്കുന്ന അനഘയുടെ നിശ്ചയദാര്‍ഢ്യം ഏറെ പ്രശംസനിയമാണ്.

Eng­lish Sum­ma­ry; Anagha pre­pares to per­form Pan­chari Mela which lasts for three and a half hours
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.