22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 10, 2024
October 14, 2024
October 13, 2024
September 27, 2024
September 20, 2024
August 19, 2024
July 8, 2024
June 23, 2024
June 7, 2024

പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ നടപടികളാരംഭിച്ചു: കടന്നപ്പള്ളി രാമചന്ദ്രൻ

Janayugom Webdesk
കൊച്ചി
January 13, 2024 5:42 pm

പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ നപടികളാരംഭിച്ചതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാക്കും. സാമ്പത്തിക സ്രോതസുകളിൽ പ്രധാനപ്പെട്ടതാണ് ഈ വകുപ്പുകളെന്നതിനാൽ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്ട്രേഷൻ വകുപ്പ് പുതുതായി കൈകാര്യം ചെയ്യുന്നതുകൊണ്ട് വിവിധഘടകങ്ങളെ കുറിച്ച് പഠനം നടത്തിവരികയാണ്. അമൂല്യമായ നിധികളാണ് പുരാവസ്തു മ്യൂസിയങ്ങളിലുള്ളത്. കോടിക്കണക്കിന് രൂപയുടെ മുല്യമുള്ള ഈ ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുക എന്നത് നിസാരകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പൈതൃക മ്യൂസിയം കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും.

നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത് പുരാതനമായതും കാലഘട്ടത്തിന്‍റെ സൃഷ്ടിചൈതന്യങ്ങളുമാണ്. മുൻമന്ത്രി എ കെ ബാലൻ ബസ് മ്യൂസിയത്തിൽ വയ്ക്കുമെന്ന് നേരത്തെ പറഞ്ഞകാര്യം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

വീണ വിജയനെതിരായ കേന്ദ്ര അന്വേഷണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, വികലമായ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് എല്ലാവർക്കും അറിയാം അതുകൊണ്ട് വീണാ വിജയനെതിരായ അന്വേഷണത്തെ ഭയക്കുന്നില്ല.എത്ര അന്വേഷണങ്ങൾ നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.കേന്ദ്രം കേരളത്തോട് രൂക്ഷമായി പെരുമാറുകയാണ്. ദേശിയതലത്തിൽ എൽ.ഡി.എഫ് മാതൃകയിൽ മുന്നണിയുണ്ടാക്കണമെന്നാണ് തന്റെ അഭിപ്രായം. തുറമുഖവകുപ്പ് എടുത്തുമാറ്റിയതിൽ ഒരുവിഷമവുമില്ല.എല്ലാം പ്രധാനപ്പെട്ട വകുപ്പുകളാണ്, ഏത് വകുപ്പായാലും ആത്മാർഥമായി പ്രവർത്തിക്കുക കാര്യക്ഷമാമാക്കുക എന്നതാണ് തന്റെ നിലപാടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Eng­lish Sum­ma­ry: Mea­sures ini­ti­at­ed to increase effi­cien­cy of antiq­ui­ties and reg­is­tra­tion depart­ments: Kad­na­pal­ly Ramachandran

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.