രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം. മണിപ്പൂരിലെ തൗബാലിന്‍ നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ അവസാനിക്കും. യാത്രയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍വഹിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ മുതല്‍ മണിപ്പൂര്‍ കലാപം വരെ മോഡി സര്‍ക്കാരിനെതിരെ പ്രചരണവുമായാണ് യാത്ര.
നാഗാലാന്‍ഡ്, അസം, ബംഗാള്‍, മധ്യപ്രദേശ്, യുപി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഇംഫാലില്‍ ആയിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെ ഉദ്ഘാടനം തൗബാലിലേക്ക് മാറ്റി. ബസിലും കാല്‍ നടയായും നീങ്ങുന്ന യാത്ര 6713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും.
English Summary: bharat jodo nyay yatra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.