12 May 2024, Sunday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

ശീതതരംഗം തുടരുന്നു; വിവിധ സംസ്ഥാനങ്ങളില്‍ അതിശൈത്യവും മൂടല്‍മഞ്ഞും

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2024 10:24 pm

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ അതിശൈത്യവും മൂടല്‍മഞ്ഞും കാരണം ഇന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹി ഉള്‍പ്പെടെ പലയിടത്തും ദൃശ്യ പരിധി പൂജ്യത്തിലേക്ക് താഴ്ന്നതായി അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയിലും എൻസിആറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി-എൻസിആറിന്റെ മിക്ക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിരവധി ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. 

ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പായിരുന്നു. മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. സഫ്ദര്‍ജംഗ് മേഖലയില്‍ 3.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. പാലത്തില്‍ 5.9 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 3.4 ഡിഗ്രി സെല്‍ഷ്യസും അയനഗറില്‍ 4.0 ഉം റിഡ്ജില്‍ 4.4 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില രേഖപ്പെടുത്തി. 

അതിശൈത്യം കണക്കിലെടുത്ത് ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നീ മേഖലകളിലും വലിയതോതില്‍ മൂടല്‍മഞ്ഞ് കാണപ്പെട്ടു,
രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡീഗഡ്, ഡല്‍ഹിയിലെ പാലം, സഫ്ദര്‍ജംഗ്, യുപിയിലെ ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്‌, വാരണാസി, പ്രയാഗ്രാജ്, തേസ്പൂര്‍ എന്നിവിടങ്ങളില്‍ ഈ ശൈത്യകാലത്ത് ആദ്യമായാണ് ദൃശ്യപരത പൂജ്യമായി രേഖപ്പെടുത്തുന്നത്. ജമ്മു ഡിവിഷന്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമ ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, ത്രിപുര എന്നിവിടങ്ങളില്‍ ദൃശ്യപരത 200 മീറ്ററില്‍ താഴെയും രേഖപ്പെടുത്തി. 

Eng­lish Sum­ma­ry; Cold wave con­tin­ues; Extreme cold and fog in var­i­ous states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.