23 December 2025, Tuesday

Related news

December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025

വീണയുടെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ

Janayugom Webdesk
കൊച്ചി
January 15, 2024 8:17 pm

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി യുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയും നിർദേശിച്ചു. അന്വഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

നിലവിൽ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ടെങ്കിലും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് തടസമില്ലെന്നും അതാണ് ഹർജിയിലെ ആവശ്യമെന്നും ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.

Eng­lish Sum­ma­ry: The cen­tral gov­ern­ment is inves­ti­gat­ing Veena’s company
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.