5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 20, 2024
April 15, 2024
February 5, 2024
January 15, 2024
December 26, 2023
October 12, 2023
September 25, 2023
September 10, 2023
July 10, 2023

വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

Janayugom Webdesk
കൊച്ചി
January 15, 2024 9:37 pm

ലോക മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ തായ്ലാൻഡ് ബാങ്കോക്കിൽ നടക്കുന്ന നാലാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘടനം ചെയ്യും. ജനുവരി 27, 28 തീയതികളിൽ ബാങ്കോക്കിലെ അംബാസഡർ ഹോട്ടലാണ് കൺവെൻഷൻ വേദി. 164 രാജ്യങ്ങളിൽ നിന്നായി ഏകദേശം 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രൗഢോജ്ജ്വലമായ ആഗോള സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എം എൽ എമാരായ മോൻസ് ജോസഫ്, ഷാഫി പറമ്പിൽ, റോജി എം ജോൺ, വേൾഡ് മലയാളി ഫെഡറേഷൻ്റെ ഗ്ലോബൽ പാട്രൺ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും, നിരവധി വ്യവസായ പ്രമുഖരും, പ്രശസ്‌തരായ കലാകാരന്മാരും തുടങ്ങി നിരവധി മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തിത്വങ്ങൾ പങ്കെടുക്കും. “സന്നദ്ധ സേവനം സാമൂഹ്യ ക്ഷേമത്തിന്” എന്ന ആപ്ത വാക്യത്തിലൂന്നിയാണ് ഇത്തവണത്തെ ഗ്ലോബൽ കൺവെൻഷൻ നടക്കുക. ബിസിനസ് മീറ്റ്, മീഡിയ കോൺഫറൻസ്, പ്രവാസി ഉച്ചകോടി, “വോയിസ് ഓഫ് വുമൺ സഹ” വനിതാ പ്രോഗ്രാം, വിവിധ മേഖലകളിൽ പ്രശസ്‌തരായവരും, നേട്ടങ്ങൾ കൊയ്‌തവരുമായ വ്യക്തികൾക്കുള്ള ആദരവ്, കലാപരിപാടികൾ തുടങ്ങിയവ ഗ്ലോബൽ കൺവെൻഷൻ്റെ ഭാഗമായി നടക്കുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

ഇസാഫ്) ഗ്രൂപ്പ് ഓഫ് സോഷ്യൽ എൻ്റർപ്രൈസസിൻ്റെ സ്ഥാപകൻ കെ പോൾ തോമസ്, ഡോ. മുരളി തുമ്മാരുക്കുടി, പ്രമുഖ വ്യവസായിയും വേൾഡ് മലയാളി ഫെഡറേഷൻ്റെ പാട്രെണും കൂടിയായ ഡോ. സിദ്ദിഖ് അഹമദ്, കവിയും മലയാളം മിഷൻ ഡയറക്‌ടറുമായ മുരുകൻ കാട്ടാക്കട എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന വനിതാ ഫോറം പരിപാടിയിൽ “വോയിസ് ഓഫ് വുമൺ സഹ” യിൽ ആരോഗ്യ പ്രവർത്തകയും എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഡോ. ഫാത്തിമ അസ്‌ല സംസാരിക്കും. ഭിന്നശേഷി കുഞ്ഞുങ്ങളുടെ മാതാ പിതാക്കൾ നേരിടുന്ന വെല്ലുവിളികളുടെ ശബ്‌ദമായി വോയിസ് ഓഫ് വുമനിൽ WMF ഡബ്യൂ എം എഫ് ഇറ്റലി കൗൺസിൽ പ്രസിഡൻ്റ് ഡോ. അൻസമ്മ, അഡ്വൈസറി ബോർഡ് അംഗം സിന്ധു സജീവ് (കേരള) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വിവിധമേഖലകളിൽ നിന്നുള്ള മികവുറ്റ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങിൽ കലാ മേഖലയിലെ ശ്രേഷ്‌ഠ സംഭവനകൾക്ക് വിശ്വകലാശ്രീ പുരസ്‌കാരം സൂര്യ കൃഷ്ണ‌ാമൂർത്തിക്ക് നൽകും. ഇതോടൊപ്പം നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ പ്രശസ്‌ത ഗായകരായ അതുൽ നറുകര, അരുൺ ഗോപൻ അഞ്ജു ജോസഫ്, അവതാരകരായ രാജ് കലേഷ്, മാത്തുക്കുട്ടി, കലാഭവൻ കെ എസ് പ്രസാദ്, മെന്റലിസ്റ്റ് അൽത്താഫ് ഹാജ എന്നിവരുടെ പരിപാടികൾ ഉണ്ടായിരിക്കും.

വാർത്താ സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ജെ രത്നകുമാർ, ഗ്ലോബൽ കോർഡിനേറ്റർ പൗലോസ് തേപ്പാല, ഗ്ലോബൽ പബ്ലിക് റിലേഷൻസ് ഫോറം കോർഡിനേറ്റർ റഫീഖ് മരക്കാർ, ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ വി.എം.സിദ്ധീഖ്, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് റിജാസ് ഇബ്രാഹിം, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ്റ് ടി.ബി.നാസർ എന്നിവർ പങ്കെടുത്തു.

Eng­lish Summary;World Malay­ali Fed­er­a­tion’s Bangkok Con­ven­tion will be inau­gu­rat­ed by Min­is­ter Roshi Augustine

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.