കൈക്കുലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും താല്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. മുകുന്ദപുരം താലൂക്കിലെ തെക്കുംകര വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ സാദിഖ് എം എം ഉം താല്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എം എയും 3,500/ രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. കോണത്തുകര സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള ഏഴേകാൽ സെന്റ് സ്ഥലം തരം മാറ്റുന്നതിനായി കുറച്ചു മാസം മുമ്പ്ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസർ സാദിഖും, താല്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസും സ്ഥല പരിശോധനക്ക് വരുകയും 3,500/ രൂപ കൈക്കൂലി നൽകിയാല്‍ മാത്രമെ റിപ്പോർട്ട് അയക്കുകയുള്ളുവെന്ന് അറിയിച്ചു.
ഈ വിവരം തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സേതു കെ സിയെ അറിയിച്ചതു പ്രകാരം അദ്ദേഹത്തിനൊപ്പമെത്തിയ വിജിലൻസ് സംഘമാണ് വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും താല്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് 3,500 രൂപ കൈക്കൂലി വാങ്ങവെ രണ്ടുപേരെയും പിടികൂടിയത്. ഇവരെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈഎസ് പിയെ കൂടാതെ ഇൻസ്പെക്ടർമാരായ സജിത് കുമാർ, ഇഗ്നേഷ്യസ്, സുരേഷ് ബാബു, സബ് ഇൻസ്പെക്ടർമാരായ ജയകുമാർ, സുദർശനൻ തുടങ്ങിയവർ ഉണ്ടായിരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം.
English Summary: Village officer and field assistant arrested while buying bribe
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.