20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 28, 2024
October 22, 2024
October 18, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024

പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി

Janayugom Webdesk
തിരുവനന്തപുരം
January 17, 2024 9:13 pm

പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് 28ന് തുടക്കമാകും. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. നോവലിസ്റ്റ് ഇ കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി രാധാകൃഷ്ണൻ അധ്യക്ഷനായി. ഓരോ മാസവും വ്യത്യസ്ത വിഷയങ്ങളിലുള്ള സമ്മേളനങ്ങൾ സംഘടിപ്പിക്കും.

എല്ലാ മേഖലകളിലും നിന്നായി 75 പേരെ ആദരിക്കൽ, തിരുവനന്തപുരം താലൂക്കിലെ 75 ഗ്രന്ഥശാലകൾ സന്ദർശിക്കുന്ന സ്നേഹസന്ദേശയാത്ര, ജൂബിലി സ്മരണിക പ്രകാശനം, വിവിധ മത്സരങ്ങൾ, സെമിനാറുകൾ, പുസ്തകോത്സവം, തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

മന്ത്രി വി ശിവൻകുട്ടി, ഡോ ശശി തരൂർ എംപി, അഡ്വ . വി വി രാജേഷ്, കെ മഹേശ്വരൻ നായർ, കെ എസ് വിനു, ഡോ ബി വിജയലക്ഷ്മി, (രക്ഷാധികാരികൾ) ഇ കെ ഹരികുമാർ (ചെയർമാൻ), പി ഗോപകുമാർ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 151അംഗ സംഘാടകസമിതി രൂപീകരിച്ചു. പ്ലാറ്റിനം ജൂബിലി ലോഗോ കവി ശ്രീവരാഹം മുരളി പ്രകാശിപ്പിച്ചു. വി കെ എൻ പണിക്കർ, കെ ഗോമതി അമ്മാൾ, പ്രൊഫ കെ ആർ രവീന്ദ്രൻ നായർ തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Poo­jap­pu­ra Yuva­jana Sama­jam Library
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.