26 December 2025, Friday

Related news

December 22, 2025
December 20, 2025
December 16, 2025
December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 5, 2025

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ദേശീയ ബദൽ വേണമെന്ന് ആദ്യം പറഞ്ഞത് സിപിഐ: ബിനോയ് വിശ്വം

Janayugom Webdesk
പത്തനംതിട്ട
January 19, 2024 9:02 am

വലതുപക്ഷ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യ മതേതര ബദൽ വേണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് സിപിഐ ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലതുപക്ഷ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയതിന്റെ തിക്താനുഭവങ്ങൾ ഒന്നൊന്നായി രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 

തീവ്ര ഹിന്ദുത്വ വികാരം പേറുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണകൂടത്തിന്റെ കീഴിൽ രാജ്യം വലിയ ആപത്തിലേക്ക് നീങ്ങുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെയെല്ലാം തൃണവത്കരിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട മാത്രം നടപ്പാക്കുകയാണ് മോദി ഗവൺമെന്റ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുക ാരുമാണ് രാജ്യത്തിന്റെ ശത്രുക്കളെന്ന് തങ്ങളുടെ മുഖപത്രമായ വിചാരധാരയിലൂടെ പ്രഖ്യാപിച്ച സംഘടനയാണ് ആർഎസ്എസ്. ഹിന്ദുത്വത്തിലൂടെ ഫാസിസ്റ്റ് യുഗം സൃഷ്ടിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ നാളെ ബിജെപിയാകുന്നു എന്നതാണ് മതേതര പ്രസ്ഥാനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ യഥാർത്ഥ രാഷ്ട്രീയം മനസ്സിലാക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല. 

വിട്ടുവീഴ്ച ചെയ്തും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെ കൂടെ നിർത്താൻ കോൺഗ്രസ്സിന് കഴിയുന്നില്ല. പ്രധാന ശത്രുവിനെ നേരിടാൻ ഐക്യത്തിന്റെ രാഷ്ട്രീയ പാഠം കോൺഗ്രസ്സ് ഉൾക്കൊള്ളണം. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ്സിനുള്ളിലെ പ്രശ്നങ്ങൾ ബിജെപിയെ സഹായിക്കുന്നതായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി വർദ്ധിച്ച കാലഘട്ടമാണിത്. ബിജെപിക്കെതിരായ ദേശീയ ബദലായി ഇന്ത്യ മുന്നണി മാറും. കേരളത്തിൽ നടപ്പിലാക്കുന്ന ജനകീയ വികസന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്. രാഷ്ട്രീയപരമായി എൽഡിഎഫിനെ എതിർക്കാൻ ശേഷിയില്ലാത്ത ബിജെപി കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനോട് പകപോക്കൽ രാഷ്ട്രീയം നടത്തുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സി അംഗം മുല്ലക്കര രത്നാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പളളി തോമസ്, പി ആർ ഗോപിനാഥൻ, ഡി സജി, ജില്ലാ അസ്സി സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ, ജില്ല എക്സി അംഗങ്ങളായ അടൂർ സേതു, മലയാലപ്പുഴ ശശി, ടി മുരുകേശ്, വി കെ പുരുഷോത്തമൻപിള്ള, കുറുമ്പകര രാമകൃഷ്ണൻ, എം പി മണിയമ്മ എന്നിവർ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: CPI was the first to call for a nation­al alter­na­tive against the fas­cist regime: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.