20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 1, 2024
October 29, 2024
October 26, 2024
October 23, 2024
October 22, 2024
October 14, 2024
October 14, 2024
October 13, 2024
October 11, 2024

സിറിയയില്‍ ഇസ്രയേല്‍ മിസെെലാക്രമണം

Janayugom Webdesk
ദമാസ്കസ്
January 20, 2024 10:06 pm

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഇസ്രയേല്‍ നടത്തിയ മിസെെലാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ സിറിയന്‍ ചാര മേധാവി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മസെഹ്‍യിലെ ഒരു കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നിരവധി പ്രദേശങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായും സൂചനയുണ്ട്. ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇറാന്‍ ഉപദേഷ്ടാക്കള്‍ ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്.

സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് ഗാര്‍ഡ് സ്ഥിരീകരിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍‍ഡ് നേതാക്കളുടെയും ഇറാന്‍ അനുകൂല പലസ്തീന്‍ വിഭാഗങ്ങളുടെയും നേതാക്കള്‍ താമസിക്കുന്ന പ്രദേശമാണ് മസെഹ്. സിറിയയിലെ ഐക്യരാഷ്ട്ര സഭ, ലെബനീസ്, ഇറാനിയൻ എംബസികൾ ഉൾപ്പെടെ നിരവധി നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനങ്ങളും ഇവിടെയുണ്ട്.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഇന്റലിജൻസ് യൂണിറ്റായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള സംഘങ്ങളെ ലക്ഷ്യമിട്ട് കാലങ്ങളായി ഇസ്രയേല്‍ സിറിയയില്‍ ബോംബാക്രമണം നടത്തുന്നുണ്ട്. ഒ­ക്ടോബറില്‍ ഗാസയില്‍ നടത്തിയ സെെനിക നടപടികള്‍ക്ക് പിന്നാലെ ഈ നീക്കം ശക്തമായി. കഴിഞ്ഞ മാസം, ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ റെവല്യൂഷണറി ഗാർഡിന്റെ ദീർഘകാല ഉപദേശകനായിരുന്ന ഇറാൻ ജനറൽ സയ്യിദ് റാസി മൗസാവി കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ വളരെ അപൂര്‍വമായെ ഇസ്രയേല്‍ അംഗീകരിക്കുകയുള്ളു.

Eng­lish Sum­ma­ry: Israel mis­sile attack in Syria
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.