19 December 2025, Friday

Related news

November 26, 2025
November 4, 2025
October 25, 2025
July 23, 2025
April 17, 2025
February 16, 2025
October 18, 2024
July 1, 2024
May 21, 2024
May 19, 2024

കാട്ടുപോത്ത് ആക്രമണം: കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു

Janayugom Webdesk
കോഴിക്കോട് 
January 21, 2024 1:05 pm

കോഴിക്കോട് കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. കാട്ടുപോത്ത് ആക്രമണത്തിൽ വിനോദസഞ്ചാരികളായ അമ്മക്കും കുഞ്ഞിന്നും പരുക്കേറ്റ സംഭവത്തെ തുടർന്നാണ് നടപടി. 

കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതല്‍ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയതായും വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.

Eng­lish Sum­ma­ry: Entry to Kakkayam Eco Tourism Cen­ter has been tem­porar­i­ly suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.