19 January 2026, Monday

Related news

January 16, 2026
January 15, 2026
January 14, 2026
January 7, 2026
December 29, 2025
December 28, 2025
December 24, 2025
December 23, 2025
December 23, 2025
December 21, 2025

എറണാകുളത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭാര്യയെ കൊ ലപ്പെടുത്തി; ഭർത്താവ് ഒളിവില്‍

Janayugom Webdesk
കൊച്ചി
January 21, 2024 6:01 pm

എറണാകുളം അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് ബാലൻ ഒളിവിലാണ്. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മ ലളിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാൾ സൈക്കിൾ മൂഴിക്കുളം ജംഗ്ഷനിൽ ഉപേക്ഷിച്ചാണ് കടന്നു കളഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന മകളെ മുറിയിൽ പൂട്ടിയിട്ടാണ് ഭർത്താവ് ബാലൻ ലളിതയെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസി പറഞ്ഞു.

എങ്ങനെ കൊലപാതകം ചെയ്തു എന്നത് പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കഴിഞ്ഞദിവസം രാത്രി തന്നെ ഇൻക്വസ്റ്റ് നടപടിക്കുശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary;In Ernaku­lam, he killed his wife by tying a plas­tic rope around her neck; Her hus­band is absconding
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.