18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 16, 2024
December 13, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 8, 2024

സിറിയയിലെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍

Janayugom Webdesk
ടെഹ്‌റാന്‍
January 21, 2024 9:25 pm

സിറിയയില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ്‌നിെതരായ ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇസ്രായേലിന്റെ ഈ ക്രൂരതക്ക് തിരിച്ചടി ഉറപ്പാണെന്ന് ഇബ്രാഹിം റെയ്‌സിയും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് മേധാവി ജനറല്‍ ഹുസൈന്‍ സലാമിയും പ്രതികരിച്ചു. 

കഴിഞ്ഞ ദിവസമാണ് ദമാസ്‍ക്സിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഓഫിസില്‍ ഇസ്രയേല്‍ മിസെെലാക്രമണം നടത്തിയത്.സംഭവത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. അഞ്ച് ഇറാനിയന്‍ സൈനിക ഉപദേഷ്ടാക്കളും നിരവധി സിറിയന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര സിറിയന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഹുജ്ജത്തുല്ല ഒമിദ്‌വാര്‍, അലി അഗസാദിഹ്, ഹുസൈന്‍ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമീന്‍ സമിദി എന്നിവരാണ് കൊല്ലപ്പെട്ട ഇറാന്റെ സൈനിക ഉപദേഷ്ടാക്കള്‍. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞമാസം ദമാസ്‌കസില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ സിറിയയിലെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖില്‍ അല്‍ അസദ് വ്യോമ താവളത്തിന് നേര്‍ക്ക് ഇറാഖിലെ ഇസ് ലാമിക് റെസിസ്റ്റന്‍സ് വിഭാഗം നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് രണ്ട് അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു ഇറാഖി ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സൈനികരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളെല്ലാം തന്നെ സ്വീകരിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

Eng­lish Summary;Iran will retal­i­ate against the attack in Syria
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.