2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 28, 2024
September 6, 2024
September 2, 2024
August 30, 2024
August 21, 2024
January 25, 2024
January 24, 2024
November 22, 2023
October 30, 2023
September 20, 2023

ക്രിസ്മസ്- ന്യു ഇയർ ബംബർ: ഭാഗ്യശാലിയെ തേടി കേരളം

Janayugom Webdesk
തിരുവനന്തപുരം
January 24, 2024 4:22 pm

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- ന്യു ഇയർ ബംബർ BR 95 ലോട്ടറിയുടെ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു. xc 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 20 കോടിയാണ് ഒന്നാം സമ്മാനം. അതേസമയം ഭാഗ്യശാലിയെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട്ടെ ഏജന്‍റ് ഷാജഹാൻ വിറ്റ ടിക്കറ്റാണിതെന്നാണ് വിവരം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

തിരുവനന്തപുരത്തെ ലക്ഷമി ലക്കിസെന്‍ററിലാണ് ടിക്കറ്റ് വിറ്റത്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്നും എന്നാണ് വിറ്റതെന്നും അറിയില്ലെന്ന് എജന്‍റ് പറയുന്നു. ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിക്കായി അന്വേഷണം നടക്കുകയാണ്. രണ്ടാം സമ്മാനം ഒരുകോടി രൂപ XE 409265, XH 316100, XK 424481, KH 388696, KL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294 എന്നീ നമ്പരുകൾക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം 3 ലക്ഷവുമാണ്. 

Eng­lish Sum­ma­ry: Christ­mas-New Year bumper: Ker­ala in search of a lucky person

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.