29 December 2025, Monday

Related news

December 28, 2025
December 26, 2025
December 23, 2025
December 22, 2025
December 22, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 12, 2025

ടൂര്‍ പോകാൻ വീട്ടുകാര്‍ വിട്ടില്ല: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മ രിച്ചു

Janayugom Webdesk
പാലക്കാട്
January 24, 2024 5:43 pm

മാതാപിതാക്കള്‍ ടൂര്‍ പോകാൻ വിസമ്മതിച്ചതിന്റെ വിഷമത്തില്‍ അഞ്ചാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് എടത്തനാട്ടുകരയിലാണ് പതിനൊന്നുകാരൻ ജീവനൊടുക്കിയത്. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളില്‍ നിന്ന് ടൂര്‍ പൊകുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാര്‍ റിഥാന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നുണ്ടായ മനോവിഷമത്തിലാകാം കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Fam­i­ly refused to go on tour: 5th class stu­dent hanged himself

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.