15 December 2025, Monday

Related news

December 9, 2025
December 1, 2025
November 28, 2025
November 26, 2025
November 20, 2025
November 15, 2025
November 7, 2025
November 3, 2025
October 30, 2025
September 29, 2025

മമ്മൂട്ടിയും അഭ്യര്‍ഥിച്ചു; കുലശേഖരമംഗലം സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം

Janayugom Webdesk
തലയോലപ്പറമ്പ്
January 24, 2024 6:32 pm

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പഠിച്ച കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂളില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കണമെന്ന് മമ്മൂട്ടിയും സി.കെ ആശ എംഎല്‍എയും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി കൂടി പങ്കെടുക്കുന്ന ചടങ്ങില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ വികസനത്തിനുവേണ്ടി മമ്മൂട്ടി കൂടുതല്‍ കാര്യങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതെല്ലാം പരിഗണിക്കുന്നതാണ്. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്. മറ്റു ചില തിരക്കുകള്‍ കൊണ്ടാണ് അതു സാധ്യമാകാതെ വന്നതെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Mam­moot­ty also request­ed; Open Audi­to­ri­um at Kulasekhara­man­galam School

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.