15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 28, 2024
October 27, 2024
October 25, 2024
October 21, 2024
October 19, 2024
October 19, 2024
October 15, 2024
October 14, 2024
October 7, 2024

വിദ്യാഭ്യാസ മേഖലയില്‍ കേരളം ബദല്‍ മാതൃകയാവുകയാണെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 26, 2024 11:15 am

ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്വീകാര്യമല്ലാത്തവ ഒഴിവാക്കി വിദ്യാഭ്യാസ മേഖലയിൽ കേരളം ബദൽ മാതൃകയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവർഷ ബിരുദത്തിലൂടെ ഒരുവർഷം കൂട്ടാനല്ല, ഘടനയിലും ഉള്ളടക്കത്തിലും പൊളിച്ചെഴുത്താണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. പുതിയൊരു അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം.

2021- 22 അധ്യയനവർഷം പഠിച്ചിറങ്ങിയവർക്കുള്ള മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള 1000 വിദ്യാർഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ് പദ്ധതി.പുസ്തകത്തിലെ അറിവ് ആത്യന്തികമാണെന്ന് കരുതുന്നത് വലിയ അബദ്ധമാണെന്നും അങ്ങനെയുള്ള ചിന്ത വൈജ്ഞാനിക ശൃംഖലയിൽ നമ്മളെ പിന്നിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിരുദത്തിനുശേഷം പഠനം അവസാനിപ്പിക്കുന്ന ചിലരുണ്ട്, അങ്ങനെയാവരുത്.

ലോകം ചടുലമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ അറിവ് നവീകരിക്കണം. കൂടാതെ കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റണം. ഉന്നതവിദ്യാഭ്യാസ രം​ഗത്തെ നേട്ടങ്ങളെ മറച്ചുവച്ച് ഇകഴ്ത്തനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി വസ്തുതയില്ലെങ്കിൽ കൂടി സാങ്കൽപ്പിക കഥകൾ മെനയുന്ന പ്രത്യേക അവസ്ഥയാണ് കേരളത്തിൽ. ഇതൊന്നും കൊണ്ട് വസ്തുതകൾ വസ്തുതകളല്ലാതാകില്ല. ഏഴ് വർ‌ഷത്തിൽ 6000 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചത്. 750 കോടിയുടെ പദ്ധതികൾ കൂടി നടപ്പാക്കാൻ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

Eng­lish Summary:
The Chief Min­is­ter said that Ker­ala is becom­ing an alter­na­tive mod­el in the field of education

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.