18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

നിതീഷ് കുമാറിനെ ഇന്ത്യാമുന്നണിയില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള നീക്കം തീവ്രമാക്കി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2024 12:03 pm

ബീഹാര്‍ മുഖ്യമന്ത്രിയും ജെ‍ഡിയു പ്രസിഡന്റുമായനിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയില്‍ നിന്ന് അടര്‍ത്താനുള്ള നീക്കം തീവ്രമാക്കി ബിജെപി .ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബീഹാറില്‍ തിരിച്ചടിയേല്‍ക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് എന്തുവിലകൊടുത്തും നിതീഷിനെ പാളയത്തിലെത്തിക്കുകയാണ് ലക്ഷ്യം.റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ നിതീഷിനെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ്യാദവ് വിളിച്ചു .മുൻ ബിഹാർ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റുമായ കർപ്പുരി താക്കൂറിന്‌ കേന്ദ്രം ഭാരതരത്നം പ്രഖ്യാപിച്ചതിനു പിന്നാലെ ജെഡിയു നടത്തിയ റാലിയിൽ കുടുംബ രാഷ്‌ട്രീയത്തെ നിതീഷ്‌ വിമർശിച്ചിരുന്നു.

ഇത്‌ ആർജെഡിയെ കുത്തിയാണെന്ന വ്യാഖ്യാനങ്ങളുണ്ടായെങ്കിലും നിതീഷിന്റെ ഉപദേഷ്‌ടാവ്‌ കെ സി ത്യാഗി ആരോപണം തള്ളി. വ്യാഴം രാവിലെ ഇരുപത്‌ മിനിറ്റ്‌ മാത്രംനീണ്ട മന്ത്രിസഭായോഗം നിതീഷ്‌ വിളിച്ചുചേർത്തിരുന്നു. പിന്നാലെ എല്ലാ എംഎൽഎമാരെയും പട്‌നയിലേക്ക്‌ വിളിപ്പിച്ചു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും ലാലുപ്രസാദ്‌ യാദവിന്റെയും നേതൃത്വത്തിൽ ആർജെഡി എംഎൽഎമാരും നേതാക്കളും യോഗംചേർന്നു.

സാധാരണ യോഗം മാത്രമാണ്‌ ചേർന്നതെന്നും സർക്കാരിൽ പ്രശ്‌നമില്ലെന്നും ആർജെഡി നേതാക്കൾ പ്രതികരിച്ചു.ഇതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സാമ്രാട്ട്‌ ചൗധരി അമിത്‌ ഷായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ഡൽഹിയിലെത്തി. ബംഗാളിൽ നടക്കുന്ന ഭാരത്‌ ജോഡോ ന്യായ്‌ യാത്രയ്‌ക്ക്‌ രണ്ടുദിവസത്തെ വിശ്രമം പ്രഖ്യാപിച്ച്‌ രാഹുൽ ഗാന്ധിയും ഡൽഹിയിലെത്തി. 29ന്‌ ബിഹാറിൽ എത്തേണ്ട യാത്രയിൽ നിതീഷ്‌ പങ്കെടുക്കില്ലെന്ന റിപ്പോർട്ടും രാഹുലിന്റെ മടക്കത്തിനു പിന്നിലുണ്ട്‌. മുന്നണിയെ കോൺഗ്രസ്‌ ഗൗരവമായി കാണുന്നില്ലെന്ന്‌ നിതീഷ്‌ രൂക്ഷവിമർശം ഉയർത്തിയിരുന്നു. ഫെബ്രുവരി നാലിന്‌ പട്‌നയിൽ മോദിയുടെ റാലിയും നടക്കുന്നുണ്ട്‌.

Eng­lish Summary:
BJP has inten­si­fied its move to remove Nitish Kumar from the front of India

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.