10 February 2026, Tuesday

Related news

February 2, 2026
January 31, 2026
January 31, 2026
January 30, 2026
January 29, 2026
January 29, 2026
January 26, 2026
January 26, 2026
January 25, 2026
January 23, 2026

ഷാർജ ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Janayugom Webdesk
ഷാർജ
January 27, 2024 10:33 am

ഇന്ത്യൻ അസോസിയേഷൻ ഷാർജയിലും ഷാർജ ഇന്ത്യൻ സ്‌കൂൾ,അൽ ഇബ്തിസാമ സ്‌കൂൾ എന്നിവിടങ്ങളിലും ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു. അസോസിയേഷനിൽ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കൗൺസൽ ഉത്തം ചന്ത് ദേശീയ പതാക ഉയർത്തി രാഷ്ടപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ദുബൈ ഇന്ത്യൻ കോൺസുലേറ്റും ഷാർജ ഇന്ത്യൻ അസോസിയേഷനും ചേർന്ന് തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം കിറ്റുകൾ വിതരണം ചെയ്തു. ഷാർജ ഇന്ത്യൻ സ്‌കൂളിലും അൽ ഇബ്തിസാമ സ്‌കൂളിലും അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പതാക ഉയർത്തി.

ഷാർജ ഇന്ത്യൻ സ്‌കൂളിൽ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ബാന്റ് മേള അകമ്പടിയോടെയാണ് അതിഥികളെ വരവേറ്റത്. ദ്വാരക ന്യഡൽഹി പ്രിൻസിപ്പലും സി.ബി.എസ്.ഇ മാസ്‌ററർ ട്രെയിനറുമായ ഡോ. മനീഷ ഷർമ്മ മുഖ്യാതിഥിയിരുന്നു.വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിലായി ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിന്റ് ട്രഷറർ പി കെ റജി,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ കെ.താലിബ്,അനീഷ് എൻ.പി,മുരളീധരൻ എടമന,സജി മണപ്പാറ,ജെ.എസ്.ജേക്കബ്,യൂസഫ് സഹീർ,നസീർ കുനിയിൽ, സ്കൂൾസ് സി.ഇ.ഓ.കെ.ആർ.രാധാകൃഷ്ണൻ നായർ,പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽമാരായ രാജീവ് മാധവൻ,ഷിഫ്‌ന നസ്‌റുദ്ദീൻ അൽ ഇബ്തിസാമ പ്രിൻസിപ്പൽ ഇർഷാദ് ആദം തുടങ്ങിയവർ സംബന്ധിച്ചു.

Eng­lish Summary;Sharjah Indi­an Asso­ci­a­tion orga­nized Repub­lic Day celebrations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.