22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 8, 2024
October 28, 2024
October 27, 2024
October 25, 2024
October 21, 2024
October 19, 2024
October 19, 2024
October 15, 2024
October 14, 2024

നാടിന് മുന്നോട്ട് പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ് കേരളീയമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 29, 2024 12:26 pm

പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സര്‍ക്കാരിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായ കേരളീയം പരിപാടി കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും തന്മയത്തോടെ അവതരിപ്പിക്കുന്നതായിരുന്നു എന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയം വിവിധ മേഖലകളിലെ പുരോഗതി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചുവെന്നും,വിദേശികള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് പേര്‍ പങ്കെടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി ആണെന്നും കേരളത്തിലെ കലാകാരന്മാരെ ഈ പരിപാടി പിന്താങ്ങി എന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളീയം 2024 ന് ആയി കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിര്‍ത്താന്‍ ആകണമെന്നും നാട് ഇനിയും മുന്നോട്ടു പോകണം എന്നും ഭാവി പരിപാടി ആസൂത്രണം ചെയ്യാന്‍ കേരളീയം സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ പരിപാടി ബഹിഷ്‌കരിച്ചവര്‍ തുടര്‍ന്നുള്ള പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്നും ഒരുതരത്തിലുള്ള ഭേദ ചിന്തകളും ഉണ്ടായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം ഒരുതരത്തിലും ധൂര്‍ത്ത് ആയിരുന്നില്ല എന്നും നിക്ഷേപം ആയിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി ആഴ്ചകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് കേരളീയം നടത്തിയത്, അടുത്ത് നടക്കാന്‍ പോകുന്നത് മുന്‍കൂട്ടി തയ്യാറെടുത്ത പരിപാടിയാണ്,ഇതിലൂടെ ടൂറിസത്തിന് വലിയ പ്രാധാന്യം കൊടുക്കാനാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that keraleeyam pro­gram is part of the plan to move the coun­try forward

You may also like this video:

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.